ബയേൺ മ്യൂണിക്കിലേക്ക് പോയ ഡച്ച് ഡിഫൻഡർ മത്യാസ് ഡിലിറ്റിന് പകരമായി ബ്രസീലിയൻ ഡിഫൻഡർ ഗ്ലീസൺ ബ്രെമറെ സ്വന്തമാക്കി യുവന്റസ്.ബയേൺ മ്യൂണിക്കിലേക്കുള്ള ഡിലിറ്റിന്റെ 80 മില്യൺ യൂറോയുടെ മൊത്തം വിൽപ്പനയെ തുടർന്ന് യുവന്റസ് ഒരു പുതിയ സെന്റർ ബാക്ക് വേട്ടയിലായിരുന്നു. അവരുടെ ലക്ഷ്യങ്ങളിലൊന്ന് ബ്രെമർ ആയിരുന്നു.
കഴിഞ്ഞ സീസണിലെ ഇറ്റാലിയൻ സിരി എ യിലെ താരങ്ങളിൽ ഒരാളായിരുന്നു ബ്രസീലിയൻ.ഇന്റർ മിലാനെ തോൽപ്പിച്ച് കൊണ്ടാണ് യുവന്റസ് ബ്രമറെ ടീമിലേക്ക് എത്തിക്കുന്നത്. 40 മില്യൺ യൂറോയോളം ട്രാൻസ്ഫർ തുക ആയി യുവന്റസ് ടൊറിനോക്ക് നൽകും.സീരി എയിൽ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് ബ്രസീലിയൻ താരത്തെ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.കഴിഞ്ഞ സീസണിൽ ഇറ്റലിയിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായിരുന്നു ബ്രസീലിയൻ സെന്റർ ബാക്ക്.33 ലീഗ് മത്സരങ്ങൾ കളിച്ച താരം മൈതാനത്ത് ചിലവഴിച്ച 2893 മിനിറ്റിൽ മൂന്നു ഗോളുകൾ നേടി.
2018 ൽ ബ്രസീലിയൻ ടീമായ അത്ലറ്റിക്കോ മിനെറോയിൽ നിന്ന് ടോറിനോയിൽ എത്തിയ ബ്രമറിന്റെ വളർച്ച തെല്ലൊരു അസ്സൂയയോടെ കൂടെ മാത്രമേ നോക്കി കാണാൻ സാധിക്കു.ആദ്യ സീസണിൽ വേണ്ട അവസരങ്ങൾ ലഭച്ചില്ലെങ്കിലും പിന്നീട് ടീമിലെ ഏറ്റവും വിശ്വസ്ത താരമായി മാറുകയും കഴിഞ്ഞ സീസണിലെ ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച ഡിഫെൻഡറായി മാറുകയും ചെയ്തു. ടോറിനക്കായി 110 കളികളിൽനിന്ന് 13 ഗോളും 5 അസിസ്റ്റും താരം നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ 3 ഗോൾ നേടിയ ഈ യുവ ഡിഫൻഡർ 82% ആക്കുറേറ്റ് പാസുകളും 131 ക്ലിയറെൻസുകളും 105 ഇന്റർസെപ്ഷനും 24 ടാക്കിളുകളും 5 ബ്ലോക്കുമാണ് നടത്തിയത്
Gleison Bremer to Juventus, here we go! Full agreement now in place with all parties, final bid accepted today by Torino and player side – after the bidding war with Inter.🚨⚪️⚫️ #Juve
— Fabrizio Romano (@FabrizioRomano) July 19, 2022
Bremer will sign his long-term deal with Juventus soon. €40m fixed fee plus add-ons. pic.twitter.com/ZeUwAb16nY
ബ്രമറിന്റെ കരിയറിലെ വഴിത്തിരിവായത് 2019/20 സീസൺ ആയിരുന്നു. ആ സീസണിൽ സിരി എ യിൽ 27 മത്സരങ്ങൾ കളിച്ച ബ്രസീലിയൻ ഇറ്ലൈൻ ലീഗിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരുടെ നിരയിലേക്ക് പതിയെ ഉയർന്നു വന്നു.ഇറ്റലിയിലെ ഏറ്റവും സമ്പൂർണ്ണവും മികച്ചതുമായ ഡിഫൻഡർമാരിൽ ഒരാളായി ആദ്ദേഹം മാറ്റപ്പെട്ടു. ഇറ്റാലിയൻ ലീഗിലെ മികച്ച സ്ട്രൈക്കർമാരായ ദുസാൻ വ്ലഹോവിച്ചും, ലൗട്ടാരോ മാർട്ടിനെസും എഡിൻ ഡിസെക്കോയുമെല്ലാം ഈ ബ്രസീലിയന് മുന്നിൽ പാടുപെടുന്ന കാഴ്ച പല തവണ കണ്ടിട്ടുണ്ട്.
Gleison Bremer • Defender of the Year
— Nycjuventus 🏝🏄♂️ (@NycJuventus) July 18, 2022
pic.twitter.com/HZKgpY2X8v
തനറെ ഉയരവും ശരീരവും നന്നായി ഉപയോഗിക്കുന്ന പ്രതിരോധ താരമാണ് ബ്രെമെർ.വായുവിൽ ഇപ്പോഴും ശക്തനായ താരം നിർണായക ഗോളുകളും കണ്ടെത്താറുണ്ട്.രണ്ട് വ്യത്യസ്തമായ ഫുട്ബോൾ സംസ്കാരങ്ങളെ ഉപയോഗപ്പെടുത്തുന്ന ഒരു സങ്കരയിനം ആയിട്ടാണ് ബ്രസീലിയനെ കാണുന്നത്.കഴിഞ്ഞ മൂന്ന് സീസണുകളിൽ 11 ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.താരത്തിന്റെ ഹെഡിങ് മികവ് സെറ്റ് പീസുകളിൽ നിന്നും ഗോൾ കണ്ടെത്തന്നതിൽ സഹായകമാവും.