കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകരെല്ലാം വളരെയധികം ആകാംക്ഷയോടെയാണ് ഇന്ന് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിലെ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിക്കാൻ ഒരുങ്ങുന്നത്. കാരണം സൂപ്പർ കപ്പിന്റെ സെമിഫൈനൽ യോഗ്യത നേടുവാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിർണായകമാണ്.
സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ജംഷഡ്പൂര് എഫ്സിയെ ഇന്നത്തെ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തുവാൻ കഴിഞ്ഞാൽ അടുത്ത മത്സരം സമനില എങ്കിലും നേടിയാൽ ബ്ലാസ്റ്റേഴ്സിന് സെമിഫൈനൽ ഉറപ്പിക്കാം. ഇന്നത്തെ മത്സരം വിജയിക്കുകയും അടുത്ത മത്സരം പരാജയപ്പെടുകയും ചെയ്താൽ പോലും കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ വ്യത്യാസത്തിൽ സെമിയിലേക്ക് കയറാനുള്ള സാധ്യതകളുണ്ട്.
അതേസമയം ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുവാൻ ജംഷഡ്പൂര് എഫ്സിക്ക് കഴിഞ്ഞാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമിഫൈനൽ യോഗ്യത നേടാൻ സാധ്യതകൾ ജംഷഡ്പൂര് എഫ്സിക്ക് അനുകൂലമായി മാറും. എന്നാൽ നിലവിൽ മോശം ഫോമിൽ കളിക്കുന്ന ജംഷഡ്പൂര് എഫ്സിയെ ഐഎസ്എല്ലിൽ ഒന്നാം സ്ഥാനത്തു മികച്ച ഫോമിൽ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സിന് വളരെ എളുപ്പത്തിൽ പരാജയപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷകൾ.
A showdown against the Red Miners awaits the boys later today! ⚽👊#KBFC #KeralaBlasters #KalingaSuperCup pic.twitter.com/rKhtOqkwYp
— Kerala Blasters FC (@KeralaBlasters) January 15, 2024
ഇന്ത്യൻ സമയം ഇന്ന് രാത്രി 7 : 30നാണ് കേരള ബ്ലാസ്റ്റേഴ്സ് vs ജംഷഡ്പൂര് എഫ്സിപോരാട്ടം അരങ്ങേറുന്നത്. സ്പോർട്സ് 18, ജിയോ സിനിമ എന്നീ ചാനലുകളിൽ മത്സരത്തിന്റെ ലൈവ് സംപ്രേഷണം തൽസമയം കാണാനാവും. കൂടാതെ ഗ്രൂപ്പ് ബി യിൽ നടക്കുന്ന മറ്റൊരു പോരാട്ടത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് vs ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ നേരിടും.