ദേശീയ ടീമിന്റെ നിറങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കരിം ബെൻസേമ |Karim Benzema

ഫ്രഞ്ച് സ്‌ട്രൈക്കറും നിലവിലെ ബാലണ്‍ദ്യോര്‍ ജേതാവുമായ കരിം ബെന്‍സേമ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായിരുന്നെങ്കിലും ടൂർണമെന്റിന്റെ തൊട്ടു മുൻപ് പരിക്കേറ്റതിനെ തുടർന്ന് ഒരു മത്സരം പോലും കളിക്കാൻ ബെൻസിമക്ക് കഴിഞ്ഞിരുന്നില്ല. ട്വിറ്ററിലൂടെയാണ് ബെൻസിമ ദേശീയ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

“ഞാൻ വളരെയധികം പ്രയത്നിച്ചു, എനിക്ക് സംഭവിച്ച പിഴവുകൾ കൂടിയാണ് ഇന്നു നിൽക്കുന്ന ഇടത്തിലെത്തിച്ചത്. അതിലെനിക്ക് അഭിമാനമുണ്ട്. ഞാനെന്റെ കഥ എഴുതിക്കഴിഞ്ഞു, നമ്മളുടെ കഥ ഇവിടെ അവസാനിക്കുകയും ചെയ്യുന്നു.” ഫ്രാൻസ് ജേഴ്‌സിയണിഞ്ഞു നിൽക്കുന്ന ചിത്രത്തിനൊപ്പം ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവായ ബെൻസിമ ട്വിറ്ററിൽ കുറിച്ചു.

ലോകകപ്പ് ഫൈനലിൽ ബെൻസിമ ടീമിനൊപ്പം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നെങ്കിലും ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സും താരവും ഒരുപോലെയാണ് അതിനെ നിഷേധിച്ചത്. ഇത് പരിശീലകനും താരവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ഫ്രാൻസ് ടീമിൽ നിന്നും താരം തഴയപ്പെട്ടതാണെന്ന റിപ്പോർട്ടുകൾ വരാനും കാരണമായി.

ഫ്രാന്‍സിനായി 97 മത്സരങ്ങള്‍ കളിച്ച ബെന്‍സേമ 37 ഗോളുകളും 20 അസിസ്റ്റുകളും നേടിയിട്ടുണ്ട്. രാജ്യത്തിനായി നാഷന്‍സ് ലീഗ് കിരീടവും നേടി. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബെന്‍സേമ.താരത്തിന്റെ 35-ാം ജന്മദിനത്തിലാണ് ഈ വിരമിക്കല്‍ പ്രഖ്യാപനം.ലോകകപ്പിനു ശേഷം സിദാൻ ടീമിന്റെ പരിശീലകനായിരുന്നെങ്കിൽ ബെൻസിമ ടീമിൽ തുടർന്നേനെ. എന്നാൽ ദെഷാംപ്‌സ് തന്നെ തുടരാനുളള സാധ്യത ഉള്ളതാണ് ബെൻസിമയുടെ തീരുമാനത്തിന് പിന്നിലെന്ന് കരുതാവുന്നതാണ്.

റയൽ മാഡ്രിഡിനൊപ്പം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി സിദാന് ശേഷം ബാലൺ ഡി ഓർ സ്വന്തമാക്കിയ താരത്തിനു ഫ്രാൻസ് ടീമിനൊപ്പം ആകെ സ്വന്തമാക്കാൻ കഴിഞ്ഞത് 2021ലെ നേഷൻസ് ലീഗ് കിരീടം മാത്രമാണ്. എങ്കിലും ഫ്രാൻസ് കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരുടെ പട്ടികയെടുത്താൽ അതിൽ മുൻനിരയിൽ തന്നെയാണ് ബെൻസിമയുടെ സ്ഥാനം.

Rate this post
Karim Benzema