റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ റയൽ മാഡ്രിഡ് വിടാൻ അടുത്തതായി ഡയറിയോ എഎസ് [റിപ്പോർട്ട് ചെയ്തു.2022 ലെ ബാലൺ ഡി ഓർ ജേതാവ് മുൻ സഹ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടർന്ന് സൗദി പ്രോ ലീഗിൽ ചേരാൻ ഒരുങ്ങുകയാണ്.പേര് പുറത്ത് വിടാത്ത ഒരു ക്ലബ് രണ്ട് വർഷത്തേക്ക് 400 മില്യൺ യൂറോ വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.
2009 മുതൽ റയൽ മാഡ്രിഡിലുള്ള ബെൻസെമ 14 സീസണുകളിലായി 795 മത്സരങ്ങളിൽ നിന്ന് 419 ഗോളുകൾ നേടുകയും 192 അസിസ്റ്റുകൾ നൽകുകയും ചെയ്തു.നാല് ലാ ലിഗ കിരീടങ്ങളും അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികളും ഉൾപ്പെടെ 24 പ്രധാന ട്രോഫികൾ റയൽ മാഡ്രിഡിനായി ഫ്രാൻസ് ഇന്റർനാഷണൽ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരെത് ബെയ്ൽ എന്നിവരുമായും അടുത്തിടെ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുമായും അദ്ദേഹം മാരകമായ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.
"Yo juego para la gente que sabe de fútbol."
— REAL MADRID ♥️ (@AdriRM33) May 30, 2023
– Karim Benzema. pic.twitter.com/HbvAtOFC4m
സ്പാനിഷ് തലസ്ഥാനത്ത് കരിം ബെൻസെമയുടെ അധ്യായം അവസാനിച്ചേക്കാം. മാഡ്രിഡ് എക്സ്ട്രാ ട്വിറ്ററിൽ ഡയറിയോ എഎസ് ഒരു പ്രസ്താവന പോസ്റ്റ് ചെയ്തു.”കരീം ബെൻസെമ: റയൽ മാഡ്രിഡ് വിടാൻ അടുത്തു. സൗദി അറേബ്യയിലെ ഒരു ക്ലബ് 2 വർഷത്തേക്ക് 400 മില്യൺ യൂറോ വാഗ്ദാനം ചെയ്യുന്നു, 2030 ലോകകപ്പിന്റെ അംബാസഡറാകാൻ അദ്ദേഹത്തിന് അവസരം ലഭിക്കും.”ജനുവരിയിൽ രണ്ടര വർഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് ചേക്കേറിയത്. ഇതിനു പിന്നാലെയാണ് മറ്റൊരു ബാലൺ ഡി ഓർ ജേതാവിനേയും സൗദി പ്രോ ലീഗ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
If Karim Benzema decides to leave Real Madrid, he leaves as a legend and Ballon d'Or winner 👑
— ESPN FC (@ESPNFC) May 30, 2023
– 647 appearances
– 353 goals
– 165 assists
– 4x LaLiga
– 5x Champions League
– 3x Copa del Rey
– 3x Supercopa de España
– 4x UEFA Super Cup
– 5x Club World Cup
What's next? 👀 pic.twitter.com/kEIfeqNI5Y
ഈ സീസണിൽ 42 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടിയ കരീം ബെൻസെമ ഇപ്പോഴും ഉയർന്ന തലത്തിൽ കളിക്കാൻ പര്യാപ്തമാണ്.റയൽ വിടാൻ ഫ്രഞ്ച് താരം തീരുമാനിക്കുകയാണെങ്കിൽ അതെ നിലവാരമുള്ള ഒരു കളിക്കാരനെ മാറ്റിസ്ഥാപിക്കുന്നത് ക്ലബിന് ബുദ്ധിമുട്ടായിരിക്കും.2024 വരെ റയൽ മാഡ്രിഡിൽ തുടരാമെന്നും ഈ സീസണിൽ കരാർ അവസാനിക്കുന്നതിനാൽ ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാമെന്നും നേരത്തെ ബെൻസെമ സമ്മതിച്ചതാണ്.എന്നാൽ ഒഫീഷ്യൽ ആയി സൈനിങ് ചെയ്യാത്തത് കൊണ്ട് ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന ബെൻസെമക്ക് ഇനി എങ്ങോട് പോകണമെന്നതിനെ കുറിച്ച് തീരുമാനമെടുക്കാം.
Karim Benzema has received a huge, big proposal from Saudi club — Real Madrid have been informed by Benzema’s camp that he’s seriously considering that and he will decide soon. 🚨⚪️🇸🇦 #Benzema
— Fabrizio Romano (@FabrizioRomano) May 30, 2023
Real have Karim’s new deal documents ready since last year but nothing signed yet. pic.twitter.com/Rri4JJ8YYS
പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ഈ സമ്മറിൽ ലിവർപൂൾ ഐക്കൺ റോബർട്ടോ ഫിർമിനോയെ സൈൻ ചെയ്യാൻ റയൽ മാഡ്രിഡ് ആലോചിക്കുന്നു. ബെൻസിമ ക്ലബ് വിടുകയാണെങ്കിൽ ബ്രസീലിയൻ താരം റയലിലെത്താൻ സാധ്യത കൂടുതലാണ്.
🚨 Saudi Arabia’s offer to Karim Benzema:
— Transfer News Live (@DeadlineDayLive) May 30, 2023
▪️ A salary of €100M/year
▪️ 100% of his image rights
▪️ The choice of ANY team in the league
▪️ The choice of his private residence
Benzema would also have an ambassador role for the World Cup bid for 2030. 🇸🇦
(Source: @elmundoes ) pic.twitter.com/3Fs0VIbEyv