ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമ എക്സ്ട്രാ ടൈമിൽ നേടിയ ഗോളിന്റെ പിൻബലത്തിലാണ് റയൽ മാഡ്രിഡ് സെമി ഫൈനലിൽ സ്ഥാനം പിടിച്ചത്. ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയർ നൽകിയ മനോഹരമായ ക്രോസ് ബെൻസിമ ഹെഡറിലൂടെ ചെൽസി വലയിൽ എത്തിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആദ്യ പാദത്തിൽ 3-1 ന് വിജയിച്ച മത്സരത്തിൽ ബെൻസിമ ഹാട്രിക്ക് നേടിയിരുന്നു. എന്നാൽ ബെർണാബ്യൂവിൽ 3-0 ന് ലീഡ് നേടി ചെൽസി സെമിയുടെ വക്കിലെത്തിയെങ്കിലും ലൂക്കാ മോഡ്രിച്ചിന്റെ തളികയിൽ എന്നപോലത്തെ ഒരു പാസ് ഗോളാക്കി മാറ്റി റോഡ്രിഗോ റയലിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വരികയും മത്സരം അധിക സമയത്തേക്ക് കൊണ്ടു പോവുകയും ചെയ്തു. അധിക സമയത്ത് ബെൻസൈമയുടെ ഗോളിൽ റയൽ സെമി സ്പോട്ട് ഉറപ്പിക്കുകയും ചെയ്തു.
Did Chelsea really think they were gonna win against players like this? pic.twitter.com/RDuYK7DeAW
— Alhaji Mide6ix (@mide6ix) April 14, 2022
മത്സരത്തിന്റെ അധിക സമയത്തിന് മുമ്പ് ബെൻസിമ ബ്രസീലിയൻ സഹ താരത്തിന് വിശദമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതായി ഫൂട്ടേജുകളിൽ നിന്നും വ്യക്തമായി കാണുന്നുണ്ടായിരുന്നു.ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ 11 ഗോളുകൾ നേടിയ ബെൻസിമയുടെ ഏറ്റവും മികച്ച ചാമ്പ്യൻസ് ലീഗ് സീസണാണ് നടന്നു കൊണ്ടിരിക്കുന്നത്.34 ആം വയസ്സിൽ നോക്ക് ഔട്ടിൽ ബാക് ടു ബാക്ക് ഹാട്രിക്ക് നേടി പഴകുന്തോറും വീര്യമാ കൂടുന്ന പ്രതിഭയാണെന്ന് ഫ്രഞ്ച് താരം ഒരിക്കൽ കൂടി തെളിയിച്ചു.
🍿 Real Madrid 2-3 Chelsea = a #UCL classic!
— UEFA Champions League (@ChampionsLeague) April 15, 2022
🤔 Best moment at the Bernabéu?
ചെൽസിക്കെതിരെ ബെൻസിമയുടെ ഓൾറൗണ്ട് പ്രകടനം അത്ര മികച്ചതായിരിക്കില്ലായിരിക്കാം പക്ഷെ ചെൽസിയുടെ ഫോർവേഡുകൾക്ക് അവരുടെ എല്ലാ അവസരങ്ങളും നഷ്‌ടമാക്കിയപ്പോൾ കിട്ടിയ അവസരം ഫ്രഞ്ച് കാരൻ ഗോളാക്കി മാറ്റി.കലണ്ടർ വർഷമല്ല സീസൺ വിധിക്കുന്നത് ഉൾപ്പെടെയുള്ള പുതിയ നിയമങ്ങളുള്ള ഈ വർഷത്തെ ബാലൺ ഡി’ഓറിന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ് ബെൻസിമ എന്നതിൽ അതിശയിക്കാനില്ല. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുമ്പോൾ റയലിന്റെ എല്ലാ പ്രതീക്ഷകളും ബെൻസീമയിലാണ്.