ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം സൗദി അറേബ്യൻ ക്ലബ്ബിൽ ചേരാനുള്ള ഓഫർ റയൽ മാഡ്രിഡിന്റെ സൂപ്പർ താരം കരിം ബെൻസെമ നിരസിച്ചതായി മാർക്ക റിപ്പോർട്ട് ചെയ്തു.ലോസ് ബ്ലാങ്കോസുമായുള്ള കരാറിന്റെ അവസാന മാസങ്ങളിലാണ് ഇപ്പോൾ ഫ്രഞ്ച് സ്‌ട്രൈക്കർ.ബെൻസെമ ഇതുവരെ ക്ലബ്ബുമായി കരാർ വിപുലീകരണത്തിൽ ഒപ്പുവെച്ചിട്ടില്ല.
ഈ സീസണിൽ ഫ്രഞ്ച് താരം മികച്ച ഫോമിലാണ് 32 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും ആറ് അസിസ്റ്റുകളും നൽകി.റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി നിരവധി വർഷങ്ങളായി ബെൻസിമ ഉണ്ടെങ്കിലും ഈ സീസണിൽ താരത്തിനു പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഒരുപാട് നേരിടേണ്ടി വന്നു. അടുത്ത സീസണിൽ താരത്തിന് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ഊർജ്ജിതമാക്കുന്നുണ്ട്. ബെൻസിമക്ക് അവസരങ്ങൾ കുറയുമെന്ന് ഇത് വ്യക്തമാക്കുന്നു.
ബെൻസീമക്ക് സൗദി ക്ലബ്ബിൽ നിന്നും വലിയ ഓഫർ വന്നെങ്കിലും അത് നിരസിക്കുകയും ചെയ്തു.റയൽ വിടാൻ താനില്ലെന്നാണ് ബെൻസിമയുടെ നിലപാട്. ഈ സീസണോടെ കരാർ അവസാനിക്കുമെങ്കിലും റയൽ മാഡ്രിഡ് അത് പുതുക്കി നൽകുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്.റയൽ മാഡ്രിഡ് വിടുന്നത് കരിയറിൽ പിറകോട്ടു പോക്കാണെന്ന പാഠം റൊണാൾഡോ നൽകിയതിനാൽ തന്നെയായിരിക്കാം സൗദി ക്ലബ്ബിന്റെ ഓഫർ ബെൻസൈമ നിരസിക്കാനുള്ള കാരണം.
🚨🇫🇷 Karim Benzema has said NO to Saudi Arabia offer, definitively. He will stay at Real Madrid at least until 2024. No more doubts about it. @marca pic.twitter.com/dD2vpapRF7
— Madrid Xtra (@MadridXtra) April 9, 2023
റൊണാൾഡോയ്ക്ക് പിന്നിൽ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ സ്‌കോററാണ് ബെൻസിമ. സ്പാനിഷ് ക്ലബ്ബിനായി ഇതുവരെ 637 മത്സരങ്ങളിൽ നിന്ന് 348 ഗോളുകൾ നേടിയിട്ടുണ്ട്. 2018ൽ യുവന്റസിലേക്ക് പോകുന്നതിന് മുമ്പ് റൊണാൾഡോ 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകൾ നേടിയിരുന്നു.