സൗദി പ്രൊ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് ഈ സീസണില്‍ തകര്‍ന്നടിയുകയാണ്. സൗദി ക്ലബ്ബിൽ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ കടുത്ത സമയമാണ് അനുഭവിക്കുന്നത്. ലീഗിൽ18 കളിയില്‍ 8 ജയം മാത്രമായി ഏഴാം സ്ഥാനത്തുള്ള ഇത്തിഹാദ് ഫിഫ ക്ലബ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ അൽ അഹ്ലിയോട് പരാജയപ്പെടുകയും ചെയ്തു.
തുടർച്ചയായി മൂന്ന് സൗദി ലീഗ് തോൽവികൾ ക്ലബ്ബിന്റെ ആരാധകരിൽ രോഷത്തിന് കാരണമായി. സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസിമക്കെതിരെയും വിമർശനങ്ങൾ ഉയർന്നു.ബെൻസെമ സൗദി വിട്ടെന്നും 2023 ലെ അവസാന മത്സരത്തിനുള്ള ടീമിൽ ഇല്ലെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാർത്ത പുറത്തുവന്നു, ഇത് മാധ്യമങ്ങൾക്കും പ്രാദേശിക ആരാധകർക്കും വലിയ ആശ്ചര്യമായി.എന്നാൽ ബെൻസെമ മാഡ്രിഡിലേക്ക് തന്റെ ക്ലബിന്റെയും അതിന്റെ പരിശീലകനായ മാർസെലോ ഗല്ലാർഡോയുടെയും അനുമതിയോടെ യാത്ര ചെയ്തതായും വാർത്തകൾ പുറത്ത് വരികയും ചെയ്തു. താരം സൗദി ക്ലബ്ബിൽ തൃപ്തനല്ല എന്ന വാർത്തകൾ പുറത്ത് വന്നതിനു ശേഷമാണ് ഈ സംഭവം നടന്നത്.
ബെൻസെമയുടെ സൗദി അറേബ്യയിലേക്കുള്ള നീക്കം അദ്ദേഹത്തിന്റെ കരിയറിന് കളങ്കം വരുത്തിയെന്ന് മുൻ ഫ്രഞ്ച് കളിക്കാരനും പരിശീലകനുമായ ജീൻ-മൈക്കൽ ലാർക്വെയുടെ അഭിപ്രായപ്പെട്ടു.സൗദി അറേബ്യയിലേക്ക് മാറിയതിൽ താരം ഖേദിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.“ബെൻസിമ അതിൽ ഖേദിക്കുന്നു. തീർച്ചയായും എല്ലാവരും അവർക്ക് ആവശ്യമുള്ളത് ചെയ്യുന്നു, എന്നാൽ കരിയർ മികച്ച രീതിയിൽ അവസാനിപ്പിക്കുക എന്നത് മികച്ച കളിക്കാർക്ക് പ്രധാനമാണ്.റയൽ മാഡ്രിഡിൽ തന്റെ കരിയർ അവസാനിപ്പിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതായി ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് അതിന് അവസരം ലഭിച്ചു.ബാലൺ ഡി ഓർ നേടിയതിന് ശേഷം അദ്ദേഹത്തിന് മുൻവാതിലിലൂടെ പുറത്തിറങ്ങി നിർത്താമായിരുന്നു.ഒരു കൃത്രിമ ചാമ്പ്യൻഷിപ്പിൽ ചേർന്ന് അയാൾക്ക് സ്വയം നഷ്ടപ്പെടുത്തി” ലാർക്വ പറഞ്ഞു.
Jean-Michel Larqué regrette le départ de Karim Benzema en Arabie saouditehttps://t.co/noscIWwDvC
— Foot Mercato (@footmercato) January 4, 2024
“ചിലപ്പോൾ ഞാൻ സൗദി അറേബ്യൻ ലീഗിൽ ബെൻസെമ കളിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിന് ഇനി കളിക്കാൻ സാധിക്കില്ല എന്ന് തോന്നും.ഒരു കരിയറിന്റെ തകർച്ച ഭയാനകമായ കാര്യമാണ്. ഇത് ഒരു നഷ്ടപ്പെട്ട യുദ്ധമാണ്, ബെൻസെമയ്ക്ക് ഇനി പ്രചോദനമില്ലെന്ന് തോന്നുന്നു.മുൻവാതിലിലൂടെ അദ്ദേഹത്തിന് തന്റെ കരിയർ അവസാനിപ്പിക്കാൻ കഴിയുമായിരുന്നു പക്ഷെ അദ്ദേഹം അത് ചെയ്തില്ല, ഇത് ലജ്ജാകരമാണ്”ലാർക്വ കൂട്ടിച്ചേർത്തു.