ഞായറാഴ്ച ലാലിഗയിൽ വല്ലാഡോളിഡിനെതിരെ റയൽ മാഡ്രിഡിന്റെ 6-0 വിജയത്തിൽ സൂപ്പർ തരാം കരീം ബെൻസിമ ഹാട്രിക്ക് നേടിയപ്പോൾ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ പങ്കാളിയായ കരിം ബെൻസെമയ്ക്ക് ഗോളാക്കി മാറ്റാൻ രണ്ട് പാസുകൾ നൽകി മികച്ച പ്രകടനം നടത്തി.
2018 ൽ റയലിൽ എത്തിയതിന് ശേഷം വിനിഷ്യസിന്റെ അസിസ്റ്റുകളുടെ എണ്ണം 43 ആയി ഉയർന്നിരിക്കുകയാണ്.ആ 43 അസ്സിസ്റ്റിൽ 22 എണ്ണം ബെൻസെമയ്ക്ക് വേണ്ടിയാണ് നൽകിയിട്ടുള്ളത്. അത് വിനീഷ്യസ് നൽകിയ അസിസ്റ്റുകളുടെ 51% ആണ്.ബ്രസീലിയൻ താരം തന്റെ മികവ് കളിക്കളത്തിൽ പുറത്തെടുക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് അദ്ദേഹത്തിന്റെ സഹ താരമായ ബെൻസിമക്കാണ്.ട്ടികയിൽ അടുത്തത് റോഡ്രിഗോ, അസെൻസിയോ, ലൂക്കാസ് വാസ്ക്വസ്, വാൽവെർഡെ…എന്നിവരാണ്. ഇവർക്കെല്ലാം മൂന്ന് അസിസ്റ്റുകൾ വീതം വിനീഷ്യസ് നൽകിയിട്ടുണ്ട്.
മുൻ ഫ്ലെമെംഗോ കളിക്കാരന്റെ കഴിഞ്ഞ വർഷത്തെ മികവ് നിസ്സംശയമായും ബെൻസെമയ്ക്ക് ഗുണം ചെയ്തു എന്നതിൽ സംശയമില്ല: കഴിഞ്ഞ സീസണിൽ 46 കളികളിൽ നിന്ന് 44 ഗോളുകൾ ആണ് ഫ്രഞ്ച് സ്ട്രൈക്കർ നേടിയത്.കഴിഞ്ഞ സീസണിൽ വിനീഷ്യസ് 22 ഗോളുകളും 20 അസിസ്റ്റുകളും നടിയിട്ടുണ്ട്.ഈ സീസണിൽ അദ്ദേഹത്തിന് ഇതിനകം 19 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ കരീം ബെൻസിമയുടെ പ്രകടനത്തിലെ ഇടിവും പരിക്കും വിനിഷ്യസിന്റെയും പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
🇫🇷🇧🇷 Karim Benzema and Vinícius Jr. have been involved in 160 goals for Real Madrid since the start of 2021/22 season.
— Madrid Zone (@theMadridZone) April 2, 2023
• Benzema: 66 goals, 20 assists.
• Viní: 41 goals, 33 assist. pic.twitter.com/PTOWDreon6
വിനി-ബെൻസീമ കൂട്ടുകെട്ടിന്റെ പിൻബലത്തിൽ ആയിരുന്നു കഴിഞ്ഞ മെയ് മുതൽ റയൽ നേടിയ അഞ്ച് കിരീടങ്ങൾ.മാഡ്രിഡിലെ വിനീഷ്യസിന്റെ ആദ്യ സീസണുകളിൽ ബെൻസെമയുമായി കണക്റ്റുചെയ്യാൻ പാടുപെട്ടു.അന്നത്തെ മാനേജർ സിനദീൻ സിദാൻ വിനിക്ക് അവസരങ്ങൾ നൽകിയെങ്കിലും അത് ഉപയോഗിക്കാൻ സാധിച്ചില്ല. എന്നാൽ ആൻസെലോട്ടി മാനേജർ ആയി എത്തിയതോടെയാണ് വിനിഷ്യസിന്റെ തലവര തെളിയുന്നത്. കഴിഞ്ഞ സീസണിൽ വിനി -ബെൻസി കൂട്ടുകെട്ട് തഴച്ചു വളരുന്നതാണ് കാണാൻ സാധിച്ചത്. ഈ രണ്ടു താരങ്ങളുടെ മികച്ച ഫോമാണ് റയാലിനെ കൂടുതൽ സ്വപനം കാണാൻ പ്രേരിപ്പിക്കുന്നത്.
Vinícius Júnior's first half by numbers vs. Real Valladolid:
— Squawka Live (@Squawka_Live) April 2, 2023
35 touches
9 touches in opp. box
5 take-ons attempted
4x possession won
3 chances created
3 duels won
2 crosses
2 fouls won
2 assists
Combining with Benz yet again. 🤝 pic.twitter.com/BpSwh5qJvS