മിന്നും ഫോമിൽ മെന്റി, കെപയെ തഴയാനൊരുങ്ങി ഫ്രാങ്ക് ലംപാർഡ്.

കഴിഞ്ഞ സീസണിലും ഈ സീസണിന്റെ തുടക്കത്തിലും ലംപാർഡിന്റെ നീലപ്പടയെ ഏറ്റവും കൂടുതൽ അലട്ടിയ കാര്യം ഗോൾകീപ്പർ കെപയുടെ മോശം പ്രകടനമായിരുന്നു. പലപ്പോഴും വലിയ തരത്തിലുള്ള അബദ്ധങ്ങൾ താരത്തിന്റെ ഭാഗത്തു നിന്നുണ്ടായി. എൺപത് മില്യണ് ക്ലബിലെത്തിയ കെപ പലപ്പോഴും വളരെയധികം നിരാശപ്പെടുത്തി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. തുടർന്നാണ് ലംപാർഡ് മറ്റൊരു കീപ്പർക്ക് വേണ്ടി വേണ്ടി അന്വേഷണം ആരംഭിച്ചത്.

ഫലമായി ഈ ട്രാൻസ്ഫർ ജാലകത്തിൽ റെന്നസിൽ നിന്നും എഡ്വഡ് മെന്റി ബ്രിഡ്ജിൽ എത്തിയത്. തുടർന്ന് തനിക്ക് ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ താരം മുതലെടുക്കുന്നതാണ് കാണാനായത്. കെപയുടെ അഭാവത്തിൽ വലകാത്ത മെന്റി മിന്നും പ്രകടനമാണ് ഈ സീസണിൽ കാഴ്ച്ചവെക്കുന്നത്. അഞ്ച് മത്സരങ്ങൾ കളിച്ച താരം വഴങ്ങിയത് ഒരേ ഒരു ഗോൾ മാത്രമാണ്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ക്രസ്നോഡറിനെതിരെയും താരം ക്ലീൻ ഷീറ്റ് നേടിയിരുന്നു.

ടോട്ടൻഹാമിനെതിരെ അരങ്ങേറിയ മെന്റി ആ മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയിരുന്നു. തുടർന്ന് താരം വലകാത്ത ക്രിസ്റ്റൽ പാലസ്, സെവിയ്യ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രസ്നോഡാർ എന്നീ ടീമുകൾക്കെതിരെ താരം ക്ലീൻഷീറ്റ് നേടുകയായിരുന്നു. ഇതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്. തുടർന്ന് ഏവരുടെയും പ്രശംസ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചിരുന്നു.ഇപ്പോഴിതാ താരത്തെ സ്ഥിരമായി നിർത്താനുള്ള ആലോചനയിലാണ് പരിശീലകൻ ലംപാർഡ്.

യൂറോപ്യൻ കോമ്പിറ്റീഷനുകളിൽ ചെൽസിക്കൊപ്പം മോശം കണക്കുകളാണ് കെപക്കുള്ളത്. ആറു മത്സരങ്ങൾ കളിച്ച കെപ ഒമ്പത് ഗോളുകളാണ് വഴങ്ങിയത്. ഒരു ക്ലീൻ ഷീറ്റ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാൽ മെന്റി രണ്ട് മത്സരങ്ങളാണ് യൂറോപ്യൻ കോമ്പിറ്റീഷനുകളിൽ കളിച്ചത്. അതിൽ രണ്ടിലും താരം ക്ലീൻഷീറ്റ് നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ഇനി കെപക്ക് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കണമെങ്കിൽ അല്പം വിയർക്കേണ്ടി വരും.

Rate this post