ഞായറാഴ്ച മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ആവശ്യമായ കളിക്കാരെ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭ്യമല്ലാത്തതിനാൽ മത്സരം മാറ്റിവച്ചിരുന്നു.കൊവിഡ് കൂടുതൽ വ്യാപിച്ചു കൊണ്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ഐ എസ് എൽ മത്സരങ്ങൾ മാറ്റി വെക്കേണ്ടി വന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കടുത്ത നിരാശ നൽകുന്ന വാർത്തയാണ് കോവിഡ് പിടിമുറുക്കിയ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തു വരുന്നത്. വ്യാഴാഴ്ച നടക്കാനിക്കിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ മത്സരവും മാറ്റിവെക്കാൻ സാധ്യത കൂടുതലാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ കൂടുതൽ താരങ്ങൾക്ക് കോവിഡ് സ്ഥിതീകരിച്ചതോടെയാണ് മത്സരം മാറ്റിവെക്കാനൊരുങ്ങുന്നത്. ഞാനയറാഴ്ച മുംബൈക്കെതിരെ മത്സരത്തിന് മുൻപേ കോവിഡ് പോസിറ്റീവ് ആയവരെക്കാൾ കൂടുതൽ താരങ്ങൾ നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ റൂമിൽ തന്നെയാണുള്ളത് .
കോവിഡിന്റെ വ്യാപനം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ മാത്രമല്ല ലീഗിലെ എല്ലാ കളിക്കാരെയും മാനസികമായി തളർത്തിയിരിക്കുകയാണ്. ലീഗിലെ എല്ലാ ടീമുകളെയും കോവിഡ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ടീമിലെ താരങ്ങൾ ആരും തന്നെ ഒരു മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലല്ല. ഇനിയും കോവിഡ് കേസുകൾ വർധിക്കുകയും മത്സരങ്ങൾ മാറ്റിവെക്കുകയും ചെയ്യുന്നത് ലീഗിന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കും എന്നുറപ്പാണ്.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ലീഗ് നിർത്തിവെക്കുകയോ ചെയ്യില്ലെന്ന് അതികൃതർ വ്യകത്മാക്കിയിരുന്നു .പല ക്ലബ്ബുകളുടെയും താരങ്ങൾ ബയോ ബബിൾ ലംഘിച്ചുവെന്ന് പല ഗോവൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.11 ക്ലബ്ബുകളിൽ എട്ടെണ്ണം തങ്ങളുടെ ക്യാമ്പുകളിൽ പോസിറ്റീവ് കോവിഡ് -19 കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ ബയോ ബൈബിൾ സുരക്ഷിതമല്ല എന്ന് വാദവും നിലനിൽക്കുന്നുണ്ട്.