ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപായി ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 3 മുതൽ സെപ്റ്റംബർ 3 വരെ കൊൽക്കത്തയിൽ വെച്ച് ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റായ ഡ്യൂറണ്ട് കപ്പ് ടൂർണമെന്റ് അരങ്ങേറുകയാണ്.
കേരളത്തിൽ നിന്നുമുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഗോകുലം കേരള എഫ്സിയും ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ ടീമുകൾ ഏറ്റുമുട്ടുന്ന ഈ ടൂർണമെന്റിന്റെ ഗ്രൂപ്പുകളിലെ ടീമുകൾ ഏതൊക്കെയാണെന്ന് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ആവേശം പതിൻമടങ്ങ് വർദ്ധിപ്പിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് കരുത്തുറ്റ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ബാംഗ്ലൂരു എഫ്സിയും ഗോകുലം കേരള എഫ്സിസിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഒരേ ഗ്രൂപ്പിൽ വന്നതിനാൽ ഒരു മരണഗ്രൂപ്പ് എന്ന് നമുക്ക് ഗ്രൂപ്പ് സി യെ വിശേഷിപ്പിക്കാം. ആരാധകരെ ത്രസിപ്പിക്കുന്ന കിടിലൻ പോരാട്ടങ്ങൾ തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് 3 മുതൽ സെപ്റ്റംബർ 3 വരെ നടക്കുന്ന ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിനുള്ള ഗ്രൂപ്പുകളും ടീമുകളും താഴെ കൊടുക്കുന്നു.
ഗ്രൂപ്പ് എ : 1) മോഹൻ ബഗാൻ 2) ഈസ്റ്റ് ബംഗാൾ 3) റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി 4) ബംഗ്ലാദേശ് ST*
ഗ്രൂപ്പ് ബി : 1) മുംബൈ സിറ്റി 2) ജംഷഡ്പൂർ എഫ്സി 3) മുഹമ്മദൻ എസ്സി 4) ഇന്ത്യൻ നേവി എഫ്.ടി
ഗ്രൂപ്പ് സി : 1) കേരള ബ്ലാസ്റ്റേഴ്സ് 2) ബെംഗളൂരു എഫ്സി 3) ഗോകുലം കേരള 4) ഇന്ത്യൻ എയർഫോഴ്സ് എഫ്ടി
Kerala Derby is on 🔥
— GKFC Ultra (@gkfcultra) July 9, 2023
Group C, Venue: Kolkata
Gokulam Kerala FC
Kerala Blasters
Bengaluru FC
Indian Air Force #Durandcup2023 #GKFC #keraladerby pic.twitter.com/pwhmNajFbT
ഗ്രൂപ്പ് ഡി : 1) എഫ് സി ഗോവ 2) നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 3) ഡൽഹി എഫ് സി 4) ഭൂട്ടാൻ എസ് ടി
ഗ്രൂപ്പ് ഇ :1) ഹൈദരാബാദ് എഫ്സി 2) ചെന്നൈയിൻ എഫ്സി 3) ഷില്ലോങ് ലജോങ് 4) നേപ്പാൾ എസ്ടി
ഗ്രൂപ്പ് എഫ് : 1) ഒഡീഷ എഫ്സി 2) രാജസ്ഥാൻ യുണൈറ്റഡ് 3) ബോഡോലാൻഡ് എഫ്സി 4) ഇന്ത്യൻ ആർമി എഫ്ടി