Kerala Blasters : “എട്ടു മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം കിരീടത്തിലേക്കോ ? “

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ ഉജ്ജ്വല ഫോമിലാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്. 9 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 14 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ടീം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോൽവി വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവസാന 8 മത്സരത്തിൽ പരാജയം അറിഞ്ഞിട്ടില്ല. തുടർന്നുള്ള 8 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങളും, 5 സമനിലകളുമാണ് നേടിയത്.

അവസാന മത്സരത്തിൽ ഗോവയിഡ് വിജയിച്ചിരുന്നെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തേതമായിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫ് സാദ്ധ്യതകൾ സജീവമാകാനുള്ള തയായറെടുപ്പിലാണ്. ആദ്യ മത്സരത്തിന് ശേഷം പിന്നീടുള്ള എട്ടുമത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ് പ്രതീക്ഷകൾക്ക് ശക്തി കൂട്ടുന്നുണ്ട്. കഴിഞ്ഞ കുറച്ചു സീസണുകൾ താരതമ്യപ്പെടുത്തുമ്പോൾ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആരാധകരിൽ വലിയ പ്രതീക്ഷയ്ക്കൽ നൽകുന്നുണ്ട്, കഴിഞ്ഞ സീസണിൽ 10 ആം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന് ആകെ മൂന്നു വിജയങ്ങൾ മാത്രമാണ് നേടാനായത് എന്നാൽ ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നു തന്നെ അത്രയും വിജയം നേടാനായി. കഴിഞ്ഞ സീസണിൽ ഇത്രയും മത്സരങ്ങളിൽ നിന്നും 17 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്.

പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേർസിന്റെ വിജയങ്ങളിൽ നിർണായകമായത് വിദേശ താരങ്ങളുടെ പ്രകടനം തന്നെയാണ്, മുൻ സീസണുകൾ അപേക്ഷിച്ച് കഴിവുള്ള മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് സാധിക്കുകയും ചെയ്തു. മുൻ സീസണുകളിൽ വലിയ വില കൊടുത്തു കൊണ്ട് വന്ന പല വിദേശ താരങ്ങളും നിരാശപ്പെടുത്തിയ ചരിത്രമാണുള്ളത്. വിദേശ താരങ്ങൾക്കൊപ്പം സഹൽ, പ്രശാന്ത് ,പ്യൂട്ടിയ തുടങ്ങിയ ഇനിടാൻ താരങ്ങളും പ്രകടനത്തിൽ മികവ് പുലർത്തിയത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു.

2016 നു ശേഷം ആദ്യമായി പ്ലെ ഓഫ് ലക്‌ഷ്യം വെക്കുന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള പോരാട്ടങ്ങൾ വളരെ നിർണായകമാണ്. ഒഡിഷ, മുംബൈ സിറ്റി, ചെന്നൈയിൻ എന്നി മൂന്നു വമ്പന്മാരെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പരാജയപ്പെടുത്തിയത്. അത്കൊണ്ട് തന്നെ ഏത് വമ്പൻ ടീമിനെയും പരാജയപെടുത്താം എന്ന ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിന് വരികയും ചെയ്തു. ഇനിയുള്ള മത്സരങ്ങളിൽ തോൽവി അറിയാതെ മികച്ച പ്രകടനവുമായി മുന്നേറിയാൽ ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം ബ്ലാസ്റ്റേഴ്സിൽ നിന്നും കാണാനാവും.

Rate this post
Kerala Blasters