“ആകാംഷയോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ, അടുത്ത സീസണിൽ വാസ്‌ക്വസ് ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവുമോ ?” |Kerala Blasters

ഏതൊരു ആരാധകനെയും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പുറത്തെടുത്തത്. കലാശ പോരാട്ടത്തിൽ ഹൈദരാബാദിന് മുന്നിൽ കീഴടങ്ങിയെങ്കിലും വലിയ പ്രതീക്ഷകൾ നൽകുന്നതായിരുന്നു കേരള ടീമിന്റെ ഈ സീസണിലെ പ്രകടനം. മുൻ കാല സീസണുകളിൽ പ്രകടനം വെച്ചു നോക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന് മാത്രമേ ഈ സീസണിനെ പറയാനാവൂ.

എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയുടെ കൂന്തമുനയായിരുന്നു അൽവാരോ വാസ്ക്വസ്. സ്പാനിഷ് സ്ട്രൈക്കറായ വാസ്ക്വസ് തന്റെ വിശേഷണങ്ങൾക്ക് ചേരും വിധമുള്ള ഉജ്ജ്വല പ്രകടനം നടത്തുകയും ചെയ്തു. ​ഗോളടിച്ചും ​ഗോളടിക്കാൻ വഴിയൊരുക്കിയും വാസ്ക്വസ് തിളങ്ങി.വാസ്‌ക്വസ്‌ കൊമ്പന്മാരുമായുള്ള കരാർ പുതുക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ മെർഗുലോ, താരത്തിന് എംഎൽഎസിൽ നിന്നും ഇന്ത്യയിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

അല്‍വാരോ വാസ്‌ക്വസിനെ റാഞ്ചാന്‍ മേജർ ലീഗ് സോക്കർ ക്ലബുകൾ രംഗത്തുള്ളതായി റിപ്പോര്‍ട്ട്. പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഏത് ക്ലബാണ് താരത്തിന് വേണ്ടി രംഗത്തുള്ളതെന്ന് വ്യക്തമല്ല.ചൈനയിൽ നിന്ന് വന്ന ഓഫറുകൾ ഇതിനകം തന്നെ വാസ്കസ് നിരസിച്ചു കഴിഞ്ഞു.താമസിയാതെ തന്നെ വാസ്കസ് എവിടെ കളിക്കണം എന്ന് തീരുമാനിക്കും. കേരള ബ്ലാസ്റ്റേഴ്സും വാസ്കസുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 8 ഗോളുകളും രണ്ട് അസിസ്റ്റും വാസ്കസ് നേടിയിരുന്നു.

ഇന്ത്യയില്‍ ഇതുവരെ ഒരു ക്ലബുമായും ധാരണയിലെത്താത്ത അല്‍വാരോയുടെ കാര്യത്തില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തീരുമാനമുണ്ടാകുമെന്ന സൂചനയും ട്വീറ്റ് നൽകുന്നുണ്ട്.ലാലിഗയിലും പ്രീമിയർ ലീഗിലും എല്ലാം മുമ്പ് തിളങ്ങിയ സ്പാനിഷ് താരമാണ് ആൽവാരോ വാസ്കസ്. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബ്ബുകളിൽ നിന്നും വസ്ക്വാസിനു ഓഫറുകൾ ലഭിച്ചിരുന്നു.

Rate this post