ഐഎസ്എൽ 2023-24 സീസണിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ സീസണിൻ്റെ ഈ പകുതി മുതൽ ഇത് അവർക്ക് നന്നായി പോയിട്ടില്ല. ഫെബ്രുവരി ആദ്യം മുതൽ അവർ ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ചു.അഞ്ച് കളികളിൽ നാലിലും അവർ തോറ്റു. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് അഞ്ച് പോയിൻ്റെങ്കിലും ആവശ്യമാണ്. എന്നിരുന്നാലും കുറഞ്ഞ പോയിൻ്റോടെ ആദ്യ ആറിലേക്ക് യോഗ്യത നേടാനും അവർക്ക് കഴിയും. മറ്റു ടീമുകളുടെ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും അത്.ഇനി അഞ്ച് മത്സരങ്ങൾ കൂടി കളിക്കാനുണ്ടെന്നിരിക്കെ അവർക്ക് എളുപ്പത്തിൽ യോഗ്യത നേടാനാകണം. നിലവിലെ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഷീൽഡ് നേടാനുള്ള സാധ്യതയില്ല.അവരുടെ അടുത്ത അഞ്ച് മത്സരങ്ങളിൽ മാർച്ച് 13 ന് അവർ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കടുത്ത എതിരാളി.
കൊച്ചിയിലാണ് കളിയെങ്കിലും നിലവിൽ മോഹൻ ബഗാൻ ഫോമിലായതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും.ആ മത്സരത്തിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് മറ്റൊരു അന്താരാഷ്ട്ര ഇടവേളയിലേക്ക് പോകും.ജംഷഡ്പൂർ എഫ്സി, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നിവയ്ക്കെതിരെ കേരളത്തിന് ഇനിയും നാല് മത്സരങ്ങൾ കളിക്കാനുണ്ട്. മോഹനബഗാനെതിരെ ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഈ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റ് ബ്ലാസ്റ്റേഴ്സിന് നേടണം.പത്താം സീസണിലും പതിവുപോലെതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എവേ റെക്കോർഡുകൾ വളരെ മോശമാണ്.
ഹോം റെക്കോർഡുകൾ നേരെ മറിച്ചും. കൊച്ചിയിൽ നടന്ന ഒൻപതു മത്സരങ്ങളിൽ ആറു മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തിൽ തോൽവിയും. എന്നാൽ ഒൻപത് എവേ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചെണ്ണത്തിൽ തോൽവി വഴങ്ങി.തോൽവി വഴങ്ങിയ ആറു മത്സരങ്ങളിൽ നാലെണ്ണവും 2024-ൽ ആയിരുന്നു. സാഹചര്യങ്ങൾ എത്രതന്നെ കഠിനമായാലും കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ ഇടം നേടുമെന്നത് ഏകദേശം ഉറപ്പാണ്.