വിജയവഴിയിൽ തിരിച്ചെത്താനും ഒഡിഷയോട് പകരം വീട്ടാനും കേരളം ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങുന്നു |Kerala Blasters

ഒഡീഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും ഒക്‌ടോബർ അവസാനം ഐഎസ്‌എല്ലിൽ ഏറ്റവുമൊടുവിൽ ഏറ്റുമുട്ടിയപ്പോൾ കേരള ടീം തുടർച്ചയായ പരാജയത്തിലായിരുന്നു. ആ ഘട്ടത്തിൽ ഒഡീഷയ്‌ക്കെതിരായ മത്സരം ഉൾപ്പെടെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.അവസാന ആറ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിക്കുകയും മറ്റൊന്ന് സമനില വഴങ്ങുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സന്തോഷകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

കഴിഞ്ഞയാഴ്ച ചെന്നൈയിൻ എഫ്‌സിക്കെതിരെയായിരുന്നു അവസാന ഏറ്റുമുട്ടലിൽ അവർ സമനില വഴങ്ങിയിരുന്നു. നാളെ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ വീണ്ടും കണ്ടു മുട്ടാൻ ഒരുങ്ങുകയാണ്.10 മത്സരങ്ങളിൽ 19 പോയന്റാണ് ഇരുസംഘങ്ങൾക്കും. ഗോൾ ശരാശരിയുടെ മുൻതൂക്കത്തിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. ഒഡിഷ തൊട്ടുപിറകിലും.ബ്ലാസ്റ്റേഴ്സ് പതിനെട്ട് ഗോൾ നേടിയപ്പോൾ വഴങ്ങിയത് പതിനാല് ഗോൾ മാത്രം. ഒഡിഷ പതിനഞ്ച് ഗോൾ നേടിയപ്പോൾ പതിനാല് ഗോൾവഴങ്ങി.സീസണിന്റെ തുടക്കത്തിൽ തപ്പിത്തടഞ്ഞിരുന്ന ഇവാൻ വുകോമാനോവിച്ചിന്റെ ടീം പിന്നീട് സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയാണ് പോയന്റുയർത്തിയത്.

ആദ്യ നാലു കളികളിൽ സ്കോർ ചെയ്യാൻ കഴിയാതിരുന്ന സ്ട്രൈക്കർ ദിമിത്രിയോസ് ഡിയാമന്റകോസ് പിന്നീടുള്ള അഞ്ചു മത്സരങ്ങളിൽ ഗോൾ നേടിയത് ടീമിന് മുതൽക്കൂട്ടായി.ഇരുടീമും ആകെ ഏറ്റുമുട്ടിയത് 19 കളിയിൽ. ബ്ലാസ്റ്റേഴ്സിന് ഏഴും ഒഡിഷയ്ക്ക് അഞ്ചും ജയമുണ്ടായി. ഏഴ് കളി സമനിലയിൽ അവസാനിച്ചു. “ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്നാണിതെന്ന് ഞാൻ കരുതുന്നു, കാരണം ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ പോയിന്റ് (19) ഉണ്ട്. ഞങ്ങൾ ഈയിടെയായി നല്ല ഫുട്ബോൾ കളിക്കുന്നു, അവരും അങ്ങനെ തന്നെ, ”ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിനെപ്പോലെ, ഒഡീഷയും അതിന്റെ അവസാന മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു (എടികെ മോഹൻ ബഗാനെതിരെ ഗോൾരഹിത) അതിനുമുമ്പ് എഫ്‌സി ഗോവയ്‌ക്കെതിരെ രണ്ടാഴ്ച മുമ്പ് 0-3 തോൽവി ഏറ്റുവാങ്ങിയിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗിലിതുവരെ 19 മത്സരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സും ഒഡീഷയും ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചു മത്സരത്തിൽ ഒഡീഷ വിജയിച്ചപ്പോൾ ഏഴ് മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. ഏഴ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. എന്നാൽ ഈ വർഷമാദ്യം നടന്ന ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ 2-1ന് ഒഡീഷ വിജയിച്ചു.

മത്സരത്തിൽ 35ആം മിനിറ്റിൽ ഹർമൻജോത് സിങ് ഖബ്രയുടെ മികവിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തിയ ഒഡിഷ 54ആം മിനിറ്റിൽ ജെറി മാവിഹ്മിംഗ്താംഗയുടെ ഗോളിലൂടെ സമനിലയും, തുടർന്ന് 86ആം മിനിറ്റിൽ പെഡ്രോ മാർട്ടിന്റെ ഗോളിലൂടെ വിജയവും സ്വന്തമാക്കി.ജയം ഇരുടീമുകൾക്കും അനിവാര്യമാണ്. മൂന്നു പോയിന്റുകൾ ഇരു ടീമിനെയും മൂന്നാം സ്ഥത്തേക്കുയർത്തും.

Rate this post
Kerala Blasters