കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ ബ്രസീലിൽ നിന്നും സ്‌ട്രൈക്കറെത്തുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ സീസണിൽ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ് വിട്ടത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവും വരുന്ന സീസണിൽ നൽകുക. വരുന്ന സീസണിന് മുന്നോടിയായി ദിമിയുടെ പകരക്കാരനെ കണ്ടെത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.

കഴിഞ്ഞ സീസണിൽ സ്റ്റാർ പ്ലയെർ അഡ്രിയാൻ ലൂണ പരിക്ക് പറ്റി പോയപ്പോൾ ദിമിയുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറെയും ക്ലബ്ബ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും പുതിയ സ്‌ട്രൈക്കറെ കണ്ടെത്താനുള്ള മത്സരത്തിലാണുള്ളത്. ദിമിയുടെ പകരക്കാരനായി ബ്രസീലിയൻ സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ഒരുങ്ങുതായാണ് ബ്ലാസ്റ്റേഴ്‌സ്. 30 കാരനായ താരം സെൻട്രൽ ഫോർവെർഡാണ്.

പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ നേരത്തെ പരിശീലിപ്പിച്ച തായ് ലീഗിലാണ് താരം നിലവിൽ പന്ത് തട്ടുന്നത് .മുവാൻതോങ്‌ ക്ലബ്ബിന്റെ താരമായ ബ്രസീലിയൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്..23 മത്സരങ്ങളിൽ നിന്ന് 21 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

17 ഗോളുകളും 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ക്ലബ്ബുമായുള്ള താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കും. ഏഷ്യൻ ക്ലബ്ബുകളിൽ കളിച്ചു പരിചയമുള്ള താരമായതിനാൽ ഇന്ത്യൻ സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങാൻ താരത്തിന് സാധിക്കും.

4.5/5 - (2 votes)
Kerala Blasters