വ്യാഴാഴ്ച നടക്കുന്ന ഐഎസ്എൽ 2023-24 ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ മോശം ഓർമ്മകൾ ഇല്ലാതാക്കാനും വിജയത്തോടെ പുതിയ കാമ്പെയ്‌ൻ ആരംഭിക്കുവാനുള്ള ഒരുക്കത്തിലുമാണ് കേരള ബ്ലാസ്റ്റേഴ്സ്.അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ ആദ്യ മത്സരത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
“ഞങ്ങൾ നന്നായി തയ്യാറെടുത്തു, കഴിഞ്ഞ 2-3 ആഴ്ചകളിൽ ഞങ്ങൾക്ക് മികച്ച പരിശീലനം ലഭിച്ചു. നാളത്തെ മത്സരത്തിന് ടീം തയ്യാറാണെന്ന് എനിക്ക് തോന്നുന്നു” അദ്ദേഹം പറഞ്ഞു.ബെംഗളുരു എഫ്‌സിക്കെതിരായ കഴിഞ്ഞ സീസണിലെ പ്ലേഓഫ് പോരാട്ടത്തിൽ നിന്നുള്ള വിവാദത്തെക്കുറിച്ചും ഡോവൻ പറഞ്ഞു.“ഇത് അവസാനിച്ചു. ഞങ്ങൾ ഒരു പുതിയ സീസൺ ആരംഭിച്ചു, നാളെ മുതൽ ഒരു പുതിയ തുടക്കം. ബെംഗളൂരു എഫ്‌സി ഒരു നല്ല ടീമാണ്, ഞങ്ങൾ അതിനെ ഒരു പുതിയ അനുഭവമായി കാണുന്നു”.
“പ്രീ-സീസണിന്റെ തുടക്കം മുതൽ പരിക്കുകൾ കൊണ്ടും കളിക്കാർ ദേശീയ ടീമിനായി കളിക്കാൻ പോയതും തിരിച്ചടിയായി മാറി.എന്നാൽ ഈ വർഷം പല ടീമുകൾക്കും ഇതൊരു സാധാരണ വെല്ലുവിളിയാണ്.നാളെ ഞങ്ങൾക്കുള്ള എല്ലാ കാര്യങ്ങളുമായി പോരാടുന്നത് നിങ്ങൾ കാണും” അദ്ദേഹം കൂട്ടിച്ചേർത്തു.
”ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, ഒഡീഷ എഫ്‌സി തുടങ്ങിയ ടീമുകൾ മികച്ച ട്രാൻസ്ഫറുകൾ നടത്തി. ഈ സീസണിൽ മത്സരം കഠിനമാവുകയാണ്”ഈ സീസണിൽ ഏത് ടീമാണ് കൂടുതൽ ശക്തരായതെന്ന് ചോദിച്ചപ്പോൾ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ പറഞ്ഞു.