10 മത്സരങ്ങളുടെ വിലക്കിന് ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മടങ്ങിയെത്തിയ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയമാണ് നേടിയത് . ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടുഗോളടിച്ച് ജയം സ്വന്തമാക്കിയത്.
ദിമിത്രി ഡയമന്റക്കോസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയപ്പോള്‍ ഡീഗോ മൗറിഷ്യോ ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടു.ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പത്ത് പോയിന്റോടെ പട്ടികയിൽ രണ്ടാമതായി. വിലക്ക് മാറി തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് ഗംഭീര വരവേൽപ്പാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുക്കിയത്.
ഈ മത്സരത്തിനു ശേഷം സന്തോഷം കൊണ്ട് കണ്ണീർ പൊഴിക്കുന്ന ഇവാനെ കാണാൻ കഴിഞ്ഞിരുന്നു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ ഇതിനെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. ആരാധകരുടെ സ്നേഹത്താൽ തന്റെ കണ്ണ് നിറഞ്ഞു എന്നാണ് ഇവാൻ പറഞ്ഞിട്ടുള്ളത്. ഭീമാകാരമായ ഒരു ടിഫോ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുക്കിയിരുന്നു. വലിയ ആർപ്പുവിളികളോട് കൂടിയാണ് ഇവാന്റെ കളത്തിലേക്കുള്ള വരവ് ബ്ലാസ്റ്റേഴ്സ് ആരാധകർ വരവേറ്റത്.
One Team, One Love, One Family 💛#KBFCOFC #KBFC #KeralaBlasters pic.twitter.com/Lc9s0aQBvY
— Kerala Blasters FC (@KeralaBlasters) October 28, 2023
“എനിക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല.എന്നിരുന്നാലും ആരാധകരോട് ഞാൻ നന്ദി പറയുന്നു. അവരുടെ സ്നേഹം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.ഞാൻ അവരെ വളരെയധികം സ്നേഹിക്കുന്നു. ഈ കഴിഞ്ഞ മാസങ്ങളിൽ എല്ലാം തന്നെ അവർ എനിക്ക് നൽകിയ സ്നേഹവും സന്തോഷവും പിന്തുണയുമെല്ലാം ഏറെ മനോഹരമായിരുന്നു,ഞാൻ അവരോട് നന്ദി പറയുന്നു” ഇവാൻ പറഞ്ഞു.
Sorry in advance for making you all cry🙏#KBFC #KeralaBlasters #ISL10 #KBFCOFCpic.twitter.com/GnbzdtNk5u
— Abdul Rahman Mashood (@abdulrahmanmash) October 28, 2023
നിലവിൽ നാലു കളികളില്‍ ഏഴ് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് . നാലു കളികളില്‍ 10 പോയന്റുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്.നവംബർ നാലിന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്നും മൂന്നു വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ഒരു തോൽവിയും സമനിലയും വഴങ്ങി.
A crafting spectacle 🤩 🎨
— Kerala Blasters FC (@KeralaBlasters) October 28, 2023
Our Aashan's return was made even more special with this masterpiece from @kbfc_manjappada 💛#KBFCOFC #KBFC #KeralaBlasters pic.twitter.com/A4yRqIBAto