ഇന്ത്യൻ സൂപ്പർ ലീഗ് 2023 -24 സീസണിൽ 13 മത്സരങ്ങളിൽ നിന്നും 26 പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്. ഐഎസ്എല്ലിലെ ആദ്യ ഘട്ടം ഒന്നാം സ്ഥാനക്കാരായി അവസാനിസിപ്പിച്ച ബ്ലാസ്റ്റേഴ്സിന് 2024 ലെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ ഒഡിഷയോട് തോൽവി നേരിടേണ്ടി വന്നു.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.ദിമി നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളുകൾ ഒഡിഷക്ക് വിജയം നേടിയിരുന്നു. കഴിഞ്ഞ മാസം നടന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് നോക്ക് ഔട്ട് കാണാതെ പുറത്തു പോവുകയും ചെയ്തു. താരങ്ങൾ പരിക്കേറ്റ് പുറത്ത് പോയെങ്കിലും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിൽ ആരാധകർ തൃപ്തരല്ല. ഒരു വിഭാഗം ആരാധകർ പരീശിലകൻ ഇവാൻ വുകമനോവിച്ചിനെതിരെ വിമര്ശനം ഉന്നയിക്കുകയും ചെയ്തു.
📲 Ivan Vukomanović on IG 👀 #KBFC pic.twitter.com/C9PkKVOgeg
— KBFC XTRA (@kbfcxtra) February 6, 2024
മികച്ച രൂപത്തിൽ സീസൺ തുടങ്ങിയ ക്ലബ്ബ് ഇപ്പോൾ മോശമായി കൊണ്ടിരിക്കുകയാണോ എന്ന ആശങ്കയാണ് പ്രധാനമായും ആരാധകർക്കുള്ളത്. അതിനിടയിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ ഒരു സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിലൂടെയാണ് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഒരു താരത്തെ വിമർശിച്ചത്. എന്നാൽ ഏതാണ് താരമെന്നോ എന്താണ് വിമർശനത്തിന് കാരണമായ സംഭവമെന്നോ അദ്ദേഹം യാതൊരു തരത്തിലും സൂചിപ്പിച്ചിട്ടില്ല.
ഒരു പിഴവിനു പിന്നാലെ മറ്റുള്ള താരങ്ങളെ വിമർശിക്കുകയും അവരോട് രോഷം കൊള്ളുകയും ചെയ്യുന്നവർ യഥാർത്ഥ നായകന്മാരല്ല. യഥാർത്ഥ നായകൻമാർ മറ്റുള്ളവർ പിഴവുകൾ വരുത്തുമെന്ന് നേരത്തെ തന്നെ കാണുന്നവരാകും, ഇതായിരുന്നു വുകമനോവിച്ചിന്റെ പോസ്റ്റ്.കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര താരമായ ദിമിയെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പോസ്റ്റ് എന്നാണ് ഭൂരിഭാഗം ആരാധകരും കണ്ടെത്തിയിട്ടുള്ളത്. മറ്റുള്ള താരങ്ങളെ കുറ്റപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദിമി എന്ന ആക്ഷേപമുണ്ട്.
” രണ്ട് തരത്തിലുള്ള തീരുമാനങ്ങളുണ്ട്… നല്ല തീരുമാനങ്ങളും നമുക്ക പാഠങ്ങൾ ആവുന്നവയും .വിമർശിക്കുന്നതിന് മുമ്പ് നമ്മൾ എല്ലാവരും സഹാനുഭൂതി കാണിക്കാൻ ശ്രമിക്കണം.നാം അവരുടെ ഭാഗത്ത് നിന്നുകൂടി ചിന്തിക്കേണ്ടതുണ്ട് ആരോടെങ്കിലും തെറ്റാണെന്ന് പറയുന്നതിന് മുമ്പ് എന്താണ് തെറ്റെന്ന് ചോദിക്കുക” വുകമനോവിച് കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സിനകത്തു കാര്യങ്ങൾ അത്ര മികച്ച രീതിയിലല്ല എന്ന് വേണം മനസ്സിലാക്കാൻ. യുവ താരങ്ങളെ മൈതാനത്ത് വെച്ച് ശാസിക്കുന്നതും ചീത്ത പറയുന്നതും അവരുടെ പ്രകടനത്തെയും ആത്മവിശ്വാസത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.