ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഗോവക്കെതിരെ പരാജയപെട്ടത്.ഐകർ ഗുരക്സേന,നോവ ,റിഡീം ത്ലാങ് എന്നിവർ ഗോവയുടെ ഗോളുകൾ നേടിയപ്പോൾ ദിമിട്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടി.
മൂന്നു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവക്കെതിരെ ഇറങ്ങിയത്. ഡിഫൻഡർ ലെസ്കോവിച്ചിന്റെ അഭാവം മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിൽ പ്രകടമായിരുന്നു. മത്സരത്തിന്റെ 32 ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ വഴങ്ങിയത്.സൗരവ് ബ്രണ്ടൺ സിൽവയെ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിധി വന്നത്. പെനാൾട്ടി എടുത്ത ഐകർ ഗുരക്സേനക്ക് ഒട്ടും പിഴച്ചില്ല.
39ആം മിനുട്ടിൽ നോവ എഫ് സി ഗോവയെ വീണ്ടും മുന്നിലെത്തിച്ചു എന്ന് തിന്നിച്ചെങ്കിലും ഭാഗ്യം ബ്ലാസ്റ്റേഴ്സിന്റെ കൂടെ നിന്നു.പക്ഷെ 43ആം മിനുട്ടിൽ നോവ തന്നെ ഗോവയുടെ രണ്ടാം ഗോൾ നേടി. സന്ദീപിന്റെ ഒരു ബാക്ക് ഹെഡർ കൈക്കലാക്കി മുന്നേറിയാണ് നോവ ഗോൾ നേടിയത്. 44 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്നുള്ള ഇവാൻ കലുഷ്നിയുടെ ഇടത് കാൽ ഷോട്ട് പുറത്തേക്ക് പോയി.
48 ആം മിനുറ്റിൽ ഇവാൻ കല്യൂസ്നിയുടെ അസ്സിസ്റ്റിൽ നിന്നുമുള്ള ദിമിട്രിയോസ് ഡയമന്റകോസിന്റെ വലതുവശത്തുള്ള പ്രയാസകരമായ കോണിൽ നിന്നുള്ള ഷോട്ട് സേവ് ചെയ്തു. 50 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു തിരിച്ചടിച്ചു.അഡ്രിയാൻ ലൂണയുടെ ഫ്രീകിക്കിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെ സ്ട്രൈക്കർ ദിമിട്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.
.@DiamantakosD makes it 2-1 with a well taken header! 🟡⚽
— Indian Super League (@IndSuperLeague) January 22, 2023
Watch the #FCGKBFC game live on @StarSportsIndia, @DisneyPlusHS: https://t.co/jWZdXaYE52 and @OfficialJioTV
Live Updates: https://t.co/t38OA3yjgU#HeroISL #LetsFootball #FCGoa #KeralaBlasters pic.twitter.com/Z7y9uwafxG
68 ആം മിനുട്ടിൽ ഗോവ മൂന്നാമത്തെ ഗോൾ നേടി.ബ്രാൻഡൻ ഫെർണാണ്ടസ് കൊടുത്ത പാസിൽ നിന്നും റിഡീം ത്ലാങ് ആണ് ഗോൾ നേടിയത്.ഈ വിജയത്തോടെ ഗോവ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. 25 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.