ഇന്ത്യൻ സൂപ്പർ ലീഗിലെ ബോക്സിങ് ഡേ പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷ എഫ്സിയെ നേരിടും.തുടർച്ചയായി ആറ് മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.. സീസൺ തുടക്കത്തിൽ ഒഡീഷയെ നേരിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിനു പക വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
ഒഡിഷാക്കെതിരെയുള്ള ലൈൻ അപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് അവസാന അഞ്ചു മത്സരങ്ങൾക്ക് ശേഷം ആദ്യമായി ഇവാൻ വുകമാനോവിച് ടീമിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. ചെന്നൈയിനെതിരെ ഇറങ്ങിയ ടീമിൽ നിന്ന് നിഷു കുമാറിന് സ്ഥാനം നഷ്ടപെട്ടപ്പോൾ പകരം ജെസ്സൽ ആദ്യ ഇലവനിൽ എത്തി.
ഗോൾ വല കാക്കാൻ ഗില്ലും ,ജെസ്സെൽ , റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, സന്ദീപ് സിങ് എന്നിവർ പ്രതിരോധത്തിൽ അണിനിരക്കുമ്പോൾ ഇവാൻ കാലിയൂഷ്നി, ജീക്സൻ സിങ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ് എന്നവർ മധ്യനിരയിലും കെപി രാഹുൽ, ദിമിത്രിയോസ് ദിയാമെന്റാക്കോസ് എന്നിവർ മുന്നേറ്റ നിരയിലും ഉണ്ടാവും.
Our Starting XI for #KBFCOFC ⤵️#KBFCOFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/YbKIjYks3Y
— Kerala Blasters FC (@KeralaBlasters) December 26, 2022
ടീം: ഗിൽ, ജെസ്സെൽ , റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, സന്ദീപ് സിങ് , ഇവാൻ കാലിയൂഷ്നി, ജീക്സൻ സിങ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, കെപി രാഹുൽ, ദിമിത്രിയോസ് ദിയാമെന്റാക്കോസ്