ഇഷാൻ പണ്ടിതയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നു |Kerala Blasters

ജംഷഡ്പൂർ എഫ്‌സി താരമായിരുന്ന ഇഷാൻ പണ്ഡിറ്റയുടെ സൈനിങ്‌ കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു.നേരത്തെ തന്നെ ഈ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു. ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സിനൊപ്പം 25 കാരനായ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ചെന്നൈയിൻ എഫ്‌സി ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പിൻവലിച്ചു ക്ലബ്ബുകളും താരവും തമ്മിലുള്ള എല്ലാ നിബന്ധനകളും അംഗീകരിച്ചു,അവസാന പേപ്പർവർക്കുകൾ മാത്രമാണ് അവശേഷിക്കുന്നത്.രണ്ടോ അതിലധികമോ വർഷത്തേക്കുള്ള ഒരു കരാറാവും പണ്ഡിറ്റക്ക് ബ്ലാസ്റ്റേഴ്‌സ് നൽകുക.പരിശീലകനായ ഇവാൻ വുകുമനോവിച്ചിന്റെ പ്രത്യേക താല്പര്യം പ്രകാരമാണ് താരത്തിനെ ടീമിലെത്തിച്ചിരിക്കുന്നത്.

25 കാരനായ ഇന്ത്യൻ സ്‌ട്രൈക്കർ തന്റെ ആദ്യ കരിയർ ചെലവഴിച്ചത് സ്‌പെയിനിലാണ്. പിന്നീട് 2020-ൽ ഇഷാൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മാറുകയും എഫ്‌സി ഗോവയ്‌ക്കായി സൈൻ ചെയ്യുകയും ചെയ്തു. ആ സീസണിൽ കോച്ച് ജുവാൻ ഫെറാൻഡോയുടെ കീഴിൽ പണ്ഡിറ്റ കൂടുതലും സൂപ്പർ-സബ് ആയി ഉപയോഗിച്ചു.
എന്നാൽ, കളത്തിലിറങ്ങിയപ്പോഴെല്ലാം ഇഷാൻ സ്വാധീനം ചെലുത്തി. എഫ്‌സി ഗോവയ്‌ക്കായി ഇഷാൻ പണ്ഡിറ്റ 17 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്.

അടുത്ത വർഷം ഓവൻ കോയിലിന്റെ ജംഷഡ്പൂർ എഫ്‌സിയിലെത്തി.ജംഷഡ്പൂർ എഫ്‌സിയിൽ, എഫ്‌സി ഗോവയെക്കാൾ കൂടുതൽ അവസരങ്ങൾ ലഭിച്ചു.36 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകള് ഇഷാന് നേടിയെങ്കിലും തന്റെ കഴിവിനനുസരിച്ച് പ്രകടനം നടത്താനായില്ല.ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി ആറു മത്സരങ്ങൾ കളിച്ച ഇഷാൻ ഒരു ഗോൾ നേടിയിട്ടുണ്ട്.

Rate this post
Kerala Blasters