കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത തിരിച്ചടി, സച്ചിൻ സുരേഷിന് ദീർഘകാലം പുറത്തിരിക്കേണ്ടി വരും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2023 മികച്ച രീതിയിൽ അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 2024 ൽ കളിച്ച ആറു മത്സരണങ്ങളിൽ ഒരു ജയം മാത്രമാണ് നേടാൻ സാധിച്ചത്, ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നു തോൽവികൾ നേരിട്ടതോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

തുടർച്ചയായ തോൽവികൾക്കൊപ്പം പ്രധാന താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുന്നത്. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനിടെ ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ചെന്നൈയിനെതിരെ സൂപ്പർ സ്‌ട്രൈക്കർ ദിമി പരിക്ക് മൂലം കളിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ സച്ചിനെ കൂടാതെ ഡിഫൻഡർ ലെസ്‌കോവിച്ചിനും പരിക്ക് പറ്റിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ എതിർതാരവുമായി കൂട്ടിയിടിച്ച് വീണ സച്ചിൻ സുരേഷിനെ സ്ട്രച്ചറിലാണ് പുറത്ത് കൊണ്ട് പോയത്.

അദ്ദേഹത്തിന് ഷോൾഡറിലാണ് പരിക്ക് പറ്റിയതെന്നും ശസ്ത്രക്രിയ വേണമെന്നുമാണ് പുറത്ത് വരുമെന്ന റിപോർട്ടുകൾ. സർജറി ചെയ്യുകയാണെങ്കിൽ ഗോൾകീപ്പർ കുറഞ്ഞത് രണ്ടു മാസമെങ്കിലും പുറത്തിരിക്കേണ്ടി വരും.ഇതോടെ സച്ചിൻ ഈ സീസണിൽ ഇനി കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. പകരമായി കരൺജിത്ത് ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു യുവ ഗോൾകീപ്പറായ സച്ചിൻ സുരേഷ്. ഒഡീഷ എഫ്സിക്കെതിരെയും, ഈസ്റ്റ് ബംഗാളിനെതിരെയും പെനാൽറ്റി കിക്കുകൾ തടഞ്ഞ് ടീമിന്റെ ഹീറോയായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പരിക്കേറ്റ മറ്റൊരു താരമായ ലെസ്‌കോവിക് അടുത് മത്സരത്തിൽ കളിക്കില്ലെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. അദ്ദേഹത്തിന്റെ ടെസ്റ്റ് റിസൾട്ടുകൾ പുറത്ത് വന്നാൽ മാത്രമേ പരിക്കിന്റെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കു. ടിമ്മി അടുത്ത മത്സരത്തിൽ കളിക്കും എന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്ന വാർത്തയാണ്. ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന താരമാണ് ഗ്രീക്ക് സ്‌ട്രൈക്കർ.

5/5 - (1 vote)
Kerala Blasters