ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണിൽ കൊച്ചിയിൽ തുടങ്ങിയിട്ട് മൂന്നാഴ്ച ആയിട്ടും സെർബിയൻ പരിശീലകൻ ടീമിനൊപ്പ ചേരാത്തത് പ്ലേ ഊഹാപോഹനങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ അതെല്ലാം അവസാനിപ്പിച്ച് ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നിരിക്കുകയാണ്.
അടുത്ത മാസം ആരംഭിക്കുന്ന ഡ്യൂറണ്ട് കപ്പോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 2023 -24 സീസൺ ആരംഭിക്കുന്നത്.എന്നാൽ സസ്‌പെൻഷൻ മൂലം ഇവാൻ ടീമിനൊപ്പം ഉണ്ടാവില്ല. കഴിഞ്ഞ സീസണിൽ ബംഗളുരുവിനെതിരെയുള്ള പ്ലേഓഫ് മത്സരം ബഹിഷ്കരിഷ്ച്ചതിനെ തുടർന്ന് പിഴയും വിലക്കും ഇവാന് ലഭിച്ചിരുന്നു. ഈ വിലക്ക് മൂലം സൂപ്പർ കപ്പിലും ഇവാൻ കേരള ബ്ലാസ്റ്റേസിനൊപ്പം ഉണ്ടായില്ല.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാന്റെ മൂന്നാമത്തെ സീസണാണിത്. ആടിയ സീസണിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിച്ച സെര്ബിയൻ കഴിഞ്ഞ സീസണിൽ ടീമിൽ പ്ലെ ഓഫിൽ എത്തിച്ചിരുന്നു. വരുന്ന സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇവാനും ബ്ലാസ്റ്റേഴ്സും ആഗ്രഹിക്കുന്നില്ല. ഇവാന്റെ വരവ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിന് വലിയ ഉഉണർവ് ആവും നൽകുന്നത്.
🚨 | Kerala Blasters FC head coach Ivan Vukomanovic has landed in Kochi, the Serbian tactician arrived at the airport early morning today. [Manorama] #IndianFootball pic.twitter.com/DiQxMCkmVr
— 90ndstoppage (@90ndstoppage) July 27, 2023
2️⃣ years of #AdrianLuna! 💛#HeroISL #LetsFootball #KeralaBlasters pic.twitter.com/Qmfiuvvxp3
— Indian Super League (@IndSuperLeague) July 22, 2023