ആരാധകർ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഇടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുകയാണ്. ഇന്ന് വൈകുന്നേരം 5 30 നടക്കുന്ന ഒഡീഷ vs ബംഗളൂരു എഫ്സി മത്സരത്തോടെയാണ് ഐ എസ് എൽ പോരാട്ടങ്ങൾക്ക് വീണ്ടും അരങ്ങുണരുന്നത്. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്പൂര് എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടും.
ജംഷഡ്പൂര് എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിനു മുൻപായി പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആരാധകരുടെ സംശയങ്ങൾക്കുള്ള ചില പ്രധാന അപ്ഡേറ്റുകൾ നൽകി. അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ കളിക്കുമോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചാണ് പരിശീലകൻ അപ്ഡേറ്റ് നൽകിയത്.
Ivan Vukomanović 🗣️ “Luna will NOT play tomorrow. He's not ready to play these kind of games. He started a little more than 10 days ago with the medical staff. We will choose the right moment. We've to be careful with him because he's very important to us.” @_inkandball_ #KBFC pic.twitter.com/hEU0wyWHfd
— KBFC XTRA (@kbfcxtra) March 29, 2024
ലൂണയുടെ കാര്യത്തിൽ പരിക്കിൽ നിന്നും കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ തുടരവേ ഇന്നത്തെ മത്സരത്തിൽ തീർച്ചയായും ലൂണ കളിക്കില്ല എന്ന് ഇവാൻ വ്യക്തമാക്കി. നിലവിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം പരിശീലനം ആരംഭിച്ച ലൂണക് തിരിച്ചു വരാൻ ഇനിയും സമയം ആവശ്യമാണ്.
𝐈𝐍𝐓𝐎 𝐓𝐇𝐄 𝐅𝐈𝐍𝐀𝐋 𝐒𝐓𝐑𝐄𝐓𝐂𝐇 🤩
— Indian Super League (@IndSuperLeague) March 29, 2024
Make the final changes to your #ISLFantasy team ahead of the 𝐌𝐀𝐓𝐂𝐇𝐖𝐄𝐄𝐊 2⃣0⃣ deadline: https://t.co/kAb7nxQemj#ISL #ISL10 #LetsFootball | @JioCinema @Sports18 pic.twitter.com/hsPxinPGwj
മാത്രമല്ല ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തു നിന്നും ഇവാൻ പടിയിറങ്ങിയെക്കുമെന്ന റൂമറുകളും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നിഷേധിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാനായാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇത്തവണ പ്ലേഓഫ് യോഗ്യത ഉറപ്പാക്കാൻ കഴിയും.