കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മിഡ്ഫീൽഡർ പ്രശാന്ത് മോഹനുമായി ക്ലബ് വേർപിരിഞ്ഞതായി പ്രഖ്യാപിച്ചു. മലയാളി താരം ആറ് വർഷ കാലം ബ്ലാസ്റ്റേഴ്സിൽ ചിലവഴിച്ചു.കോഴിക്കോട് സ്വദേശിയായ വിംഗർ 2010-ൽ കേരളത്തിന്റെ അണ്ടർ-14 ടീമിനൊപ്പമാണ് തന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്.
തുടർന്ന് 2012-ൽ എഐഎഫ്എഫ് എലൈറ്റ് അക്കാദമിയുടെ ട്രയൽസിനായി തിരഞ്ഞെടുത്തു. 2016 ൽ ഐഎസ്‌എല്ലിൽ കളിക്കുന്നതിന് മുൻപ് അക്കാദമിയിൽ നാല് വർഷം ചെലവഴിച്ചു.പ്രശാന്ത് ഐഎസ്‌എല്ലിൽ വളരെ കുറച്ച് ഗെയിം സമയം മാത്രമേ കണ്ടിട്ടുള്ളൂ. 2017 ൽ താരത്തെ ചെന്നൈ സിറ്റി എഫ്‌സിക്ക് ലോൺ നൽകി. ബെംഗളൂരു എഫ്‌സിക്കെതിരെ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചു.മുൻ ഐ-ലീഗ് ടീമിനായുള്ള അദ്ദേഹത്തിന്റെ ആദ്യ ഗോൾ ഈസ്റ്റ് ബംഗാളിനെതിരെയായിരുന്നു.2017-ൽ പ്രശാന്തിനെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തി, മുൻ എടികെയ്‌ക്കെതിരായ 0-0 സമനിലയിലാണ് ക്ലബ്ബിനായി വിംഗർ ആദ്യമായി കളിച്ചത്.
നെറോക എഫ്‌സിക്കെതിരായ 2018 സൂപ്പർ കപ്പ് ടൈയിൽ യെല്ലോ ടസ്‌ക്കേഴ്‌സിനായി അദ്ദേഹം സ്‌കോർ ചെയ്തു. ക്ലബ് പിന്നീട് 2021 ജനുവരി 9 ന് അവന്റെ കരാർ നീട്ടി, 2023 വരെ ആയിരുന്നു കരാർ.2021 നവംബർ 19 ന് എടികെ മോഹൻ ബഗാനെതിരെയുള്ള സീസൺ ഓപ്പണറിൽ പരിക്കേറ്റ രാഹുൽ കെപിക്ക് പകരക്കാരനായി അദ്ദേഹം വന്നു. സീസണിൽ ഒഡീഷ എഫ്‌സിക്കെതിരെ ക്ലബ്ബിന്റെ 2-1 വിജയത്തിൽ അദ്ദേഹം ഒരു ഗോൾ നേടി.കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ക്കായി 61 മത്സരങ്ങളില്‍ ഇറങ്ങിയ കെ. പ്രശാന്ത് ഒരു ഗോള്‍ നേടി, മൂന്ന് ഗോളിന് അസിസ്റ്റ് നടത്തി.കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ കളിച്ചെങ്കിലും വെറും 326 മിനിറ്റ് മാത്രമായിരുന്നു ഈ മലയാളി മധ്യനിര താരം മൈതാനത്ത് ഉണ്ടായിരുന്നത്. അതായത് ശരാശരി 21.73 മിനിറ്റ് മാത്രം.
ബ്ലാസ്റ്റേഴ്സിലെത്തിയ എല്ലാ പരിശീലകരും താരത്തെ ഒരു പകരക്കാരനായാണ് കണക്കിയത്.ഒരു സബ്ബായി ഇറങ്ങുന്ന കളിക്കാരനാവശ്യമായ മികവും വേഗതയും പ്രശാന്തിനുണ്ട്. വേഗത്തിൽ എതിൽ ഗോൾ പോസ്റ്റിലെത്തി ക്രോസ് നൽകി ഗോളവസരം സൃഷ്ടിക്കുന്ന താരം തന്നെയാണ് പ്രശാന്ത്.മിന്നൽ പിണറായ് വേഗത കൊണ്ട് എതിരാളികളെ മറികടന്ന് ത്രൂ പാസുകളും ക്രോസുകളും നൽകാനും താരത്തിന് കഴിവുണ്ട്. എന്നാൽ തന്റെ മികവിനുള്ള അംഗീകാരം പലപ്പോഴും ആരാധകരിൽ നിന്നും ക്ലബ്ബിൽ നിന്നും ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ആധുനിക കാലഘട്ടത്തിൽ ഒരു കായിക താരത്തിന് തന്റെ തെറ്റുമ്പോൾ ഒളിക്കാൻ കുറച്ച് സ്ഥലങ്ങളേ ഉള്ളൂ.
പലപ്പോഴും കളിക്കാരുടെ തെറ്റുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും രൂക്ഷമായ വിമർശനം ഏറ്റുവാങ്ങേണ്ടിയും വരും.അങ്ങനെയുള്ള വിമർശനം നന്നായി ഏറ്റുവാങ്ങേണ്ടി വന്ന താരം കൂടിയാണ് പ്രശാന്ത്. കഴിഞ്ഞ സീസണിൽ തനിക്കെതിരെ ഉയർന്നു വന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്കെതിരെ ഒഡീഷയ്‌ക്കെതിരെ സ്‌കോർ ചെയ്തതിന് ശേഷമുല്ല ആഘോഷം ഇതിനോടുള്ള ഒരു പ്രതികരണം തന്നെയായിരുന്നു.തന്റെ ഗോളിന് ശേഷം, 24-കാരൻ ഫോണിൽ മെസേജ് ടൈപ്പ് ചെയ്ത് ആർക്കോ അയക്കുന്നത് പോലെ ആഗ്യം കാണിച്ച് അത് കിക്ക് ചെയ്യുകയായിരുന്നു. എണ്ണിയാലൊടുങ്ങാത്ത തവണ ഓൺലൈൻ ആരാധകരുടെ പരിഹാസത്തിനും പുഛത്തിനും സൈബർ ബുള്ളിയിങ്ങിനും അപമാനത്തിനും ഇരയായ താരമാണ് പ്രശാന്ത്.
ഒക്‌ടോബർ ഏഴിന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സീസൺ ഓപ്പണറിൽ ഇവാൻ വുകോമാനോവിച്ചിന്റെ ടീം ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടും.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കഴിഞ്ഞ സീസണിലെ തങ്ങളുടെ കുതിപ്പ് നിലനിർത്താനും 2022-23 സീസണിൽ കിരീടം നേടാനുമുള്ള ഒരുക്കത്തിലാണ്.