ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്ബാണ് ഈ സീസണിൽ സൂപ്പർ കപ്പ് നേടിയത്. പക്ഷേ ആ താളം അധികനാൾ നീണ്ടുനിന്നില്ല. സീസൺ പുരോഗമിച്ചപ്പോൾ ഐഎസ്എൽ പോരാട്ടത്തിൽ അവർ പിന്നിലായി പോയി.നിലവിൽ ടൂർണമെൻ്റിൻ്റെ പ്ലേ ഓഫിലെത്തുക അവർക്ക് ഏറെ ബുദ്ധിമുട്ടാണ്. അതിനാൽ, ഇമാമി മാനേജ്മെൻ്റ് പുതിയ സീസണിലേക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്.
ലീഗിൽ നിന്നും മികച്ച വിദേശ താരങ്ങളെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് അവർ.കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഗ്രീക്ക് സ്ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിനെ ടീമിലെത്തിക്കാനുള്ളത് ഒരുക്കത്തിലാണ് ഈസ്റ്റ് ബംഗാൾ. എന്നാൽ മുംബൈ സിറ്റി എഫ്സിയും താരത്തിനെ സ്വന്തമാക്കാനായി രംഗത്ത് വന്നിട്ടുണ്ട്.ഈസ്റ്റ് ബംഗാളുമായി ഗ്രീക്ക് താരം കരാറിൽ ഏർപ്പെട്ടുയെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത് സംബന്ധിച്ചുള്ള സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.
🥇💣 Dimitrios Diamantakos to East Bengal is not a done deal yet. Mumbai City are still in pursuit of the striker. Kerala Blasters FC tried to renew the contract but the player wanted salary above 3 crore which KBFC denied.
— KBFC XTRA (@kbfcxtra) March 26, 2024
Dimi also has offers from abroad. @IFTnewsmedia #KBFC pic.twitter.com/ToUO2rwUVB
മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസിന് പകരം മുംബൈ തേടുന്ന ഒമ്പതാം നമ്പർ താരങ്ങളുടെ പട്ടികയിലെ പ്രധാനി ഡയമന്റക്കോസാണ്. ഐഎസ്എൽ ക്ലബുകൾക്ക് പുറമെ ഗ്രീക്ക് താരത്തിന് മറ്റ് വിദേശ ക്ലബുകളിൽ നിന്നും ഓഫറുകൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. കേരള ഡയമൻ്റകോസുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ ആഗ്രഹിക്കുന്നുവെന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ശമ്പളം കൂട്ടി ചോദിച്ചതിൽ ധാരണയാകാതെ വന്നപ്പോഴാണ് ഗ്രീക്ക് താരം ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്നത്.കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ് ഗ്രീക്ക് താരത്തെ സമീപിച്ചപ്പോൾ മൂന്ന് കോടിയിൽ അധികം ശമ്പളം വേണമെന്നാണ് ദിമിത്രിയോസ് ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയധികം ശമ്പളം കൂട്ടി നൽകാനാകില്ലയെന്ന് കേരള ബ്ലാസ്റ്റേഴ്സ് നിലപാടെടുക്കുകയും ചെയ്തു.
Dimitrios Diamantakos to EBFC is not a done deal yet. Mumbai City FC are still in pursuit of the striker. Kerala Blasters FC tried to renew the contract but the player wanted salary above 3 crore which KBFC denied.
— Indian Football Transfer News Media (@IFTnewsmedia) March 26, 2024
Dimi also has offers from abroad.#KBFC #EBFC #MCFC #ISL #IFTNM pic.twitter.com/GNXMrDDBZ0
2023-24 സീസണിന് ശേഷം സ്ട്രൈക്കർ ദിമിത്ര ഡൈമന്റക്കോസ് ക്ലബ് വിടുമെന്ന് ഉറപ്പായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ താരം അടുത്ത സീസണിൽ ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ കളിക്കാനാണ് സാദ്യത കൂടുതൽ.കഴിഞ്ഞ സീസണിൽ പതിമൂന്നും ഈ സീസണിലിതു വരെ പതിനഞ്ചും ഗോളുകളിൽ പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞു. ഈ സീസണിൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോൾ ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിച്ചത് ദിമിയുടെ ഗോളുകളാണ്.ഇന്ത്യയിലേക്കുള്ള ചുവടുമാറ്റം മുതൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഗ്രീക്ക് ഫോർവേഡ്.ഐഎസ്എല്ലിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാർച്ച് 30-ാം തീയതി. ജംഷെഡ്പൂർ എഫ്സിയ്ക്കെതിരെയാണ്.