‘പ്രായം കുറഞ്ഞ വിദേശ താരങ്ങളെ ടീമിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’: കേരള ബ്ലാസ്റ്റേഴ്സ് സ്‌പോർടിംഗ് ഡയറക്‌ടർ കരോലിസ് സ്കിൻകിസ്

2020-ൽ കരോലിസ് സ്‌കിങ്കിസിനെ സ്‌പോർടിംഗ് ഡയറക്‌ടറായി നിയമിച്ചതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വലിയ മുന്നേറ്റമാണ് നടത്തിയത്.അദ്ദേഹത്തിന്റെ നിയമനത്തിനുശേഷം ക്ലബ്ബിന് കിരീടങ്ങൾ ഒന്നും നേടിയിട്ടില്ലെങ്കിലും പല മേഖലയിലും ക്ലബ് വലിയ പുരോഗതിയാണ് കൈവരിച്ചത്.

ചരിത്രത്തിലാദ്യമായി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ കഴിഞ്ഞ രണ്ട് സീസണുകളിലും ക്ലബ് ഹീറോ ഐ‌എസ്‌എൽ പ്ലേ ഓഫിലെത്തി. റിക്രൂട്ട്‌മെന്റിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് യുവ ഇന്ത്യൻ പ്രതിഭകളെ സൈൻ ചെയ്യുകയും അവർക്ക് അവസരങ്ങൾ നൽകുകയും ചെയ്തു. മാത്രമല്ല ഗുണനിലവാരമുള്ള വിദേശ കളിക്കാരെ കൊണ്ടുവരികയും ചെയ്യുന്നു.മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ അത്തരമൊരു ഉദാഹരണമാണ്.

രണ്ട് സീസണുകളിലായി 10 ഗോളുകളും 13 അസിസ്റ്റുകളും ഉറുഗ്വേൻ രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടു സീസണിലെ ബ്ലാസ്റ്റസിന്റെ വിജയങ്ങളിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്.വിദേശ കളിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ക്ലബ്ബിന്റെ തന്ത്രത്തെക്കുറിച്ച് ചർച്ച ചെയ്ത സ്കിൻകിസ് ഗുണനിലവാരവും ഊർജവുമുള്ള വയസ്സ് കുറഞ്ഞ വിദേശ കളിക്കാരെ ചേർക്കാൻ ക്ലബ്ബ് ശ്രമിക്കുന്നതായി പ്രസ്താവിച്ചു.“എല്ലാ വർഷവും വിദേശ കളിക്കാരുടെ ശരാശരി പ്രായം കുറയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൂടുതൽ ഊർജ്ജം ഉള്ള കളിക്കാർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇത് പ്രായം മാത്രമല്ല; നിങ്ങൾക്ക് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല”സ്കിൻകിസ് പറഞ്ഞു.

“പ്രധാന കാര്യം ഗുണനിലവാരമാണ്. ഇത് എളുപ്പമല്ല, മികച്ച നിലവാരമുള്ള താരങ്ങളെ തെരഞ്ഞെടുക്കാൻ സമയമെടുക്കും.ശരിയായ പ്രൊഫൈലുകൾ കണ്ടെത്തേണ്ടതുണ്ട്. കളിക്കാരുടെ സാഹചര്യം, ക്ലബ് സാഹചര്യം, കുടുംബാഭിപ്രായം എന്നിങ്ങനെ നിരവധി ഘടകങ്ങളുണ്ട്, ”സ്കിൻകിസ് കൂടുതൽ വിശദീകരിച്ചു.പരിചയസമ്പന്നരായ വിദേശ കളിക്കാരെ സൈൻ ചെയ്യാൻ മാത്രമല്ല ഭാവിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്ന വിദേശ കളിക്കാരെ കണ്ടെത്താനും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.ഡ്യൂറൻഡ് കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അടുത്ത മാസം കളത്തിലിറങ്ങും. ബെംഗളൂരു എഫ്‌സി, ഗോകുലം കേരള എഫ്‌സി, ഇന്ത്യൻ എയർഫോഴ്‌സ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്‌സ്.

3/5 - (3 votes)
Kerala Blasters