“മികവ് പുലർത്തിയ വിദേശ താരങ്ങളെ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമോ ?” |Kerala Blaster

ഏതൊരു ആരാധകനെയും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പുറത്തെടുത്തത്. കലാശ പോരാട്ടത്തിൽ ഹൈദരാബാദിന് മുന്നിൽ കീഴടങ്ങിയെങ്കിലും വലിയ പ്രതീക്ഷകൾ നൽകുന്നതായിരുന്നു കേരള ടീമിന്റെ ഈ സീസണിലെ പ്രകടനം. മുൻ കാല സീസണുകളിൽ പ്രകടനം വെച്ചു നോക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന് മാത്രമേ ഈ സീസണിനെ പറയാനാവൂ.

എന്നാൽ മുൻ വർഷങ്ങളിൽ വരുത്തിയ തെറ്റുകൾ ആവർത്തിക്കാതെ മികവ് പുലർത്തിയ വിദേശ താരങ്ങളെ അടുത്ത സീസണിലും നിലനിർത്തുക എന്ന വലിയ ദൗത്യമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് മുന്നിലുള്ളത്.അറ്റാക്കിങ്ങിൽ മൂന്ന് വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ -അൽവാരോ വാസ്‌ക്വാസ് -പെരേര ഡയസ് എന്നിവരെ അടുത്ത സീസണുകളിലും നിലനിർത്താൻ ശ്രമിക്കുക എന്നുള്ളത് തന്നെ ആയിരിക്കും ഇവാനും കരോലീസും അടുത്ത സീസണിൽ ആദ്യം ചെയുന്ന കാര്യം.

ഏറെക്കുറെ അതിൽ വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതും.ഈ സീസണിൽ ടീമിന്റെ അറ്റാക്കിങ് ഫുട്ബോളിൽ പ്രധാന പങ്ക് വഹിച്ചവരാണ് ഇവർ മൂന്ന് പേരും. ഇവർ തമ്മിൽ കളിക്കളത്തിലുള്ള ബോണ്ടും മികച്ച ധാരണയും ഒക്കെയാണ് നമ്മുടെ അറ്റാക്കിങ്ങിനെ മുന്നോട്ട് കൊണ്ട് പോയതും. പലപ്പോഴും പൊസിഷനുകൾ മാറി കളിക്കാനും മൂന്നു പേർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ല എന്നുള്ളത് തന്നെയാണ് അവർ തമ്മിൽ കളിക്കളത്തിലുള്ള ഒത്തിണക്കം കാണിച്ചു തരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് ഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ഒരു സീസൺ കൂടിയാണിത് അതിൽ ഒന്നോ രണ്ടോ പേരുകൾക്ക് പകരം മൂന്ന് പേർക്കും കൃത്യയമായ ഗോൾ സംഭവനകൾ ഈ സീസണിൽ ടീമിന് നല്കാനും സാധിച്ചിട്ടുണ്ട് എന്നുള്ളത് തന്നെയാണ് ഇവാൻ സീസൺ പറഞ്ഞിരുന്ന ടീം ഗെയിമിന്റെ വിജയവും. വരും സീസണുകളിലും ഇവർ തന്നെ നിലനിൽക്കുകയാണെങ്കിൽ അടുത്ത സീസണിലേക്ക് വരുമ്പോൾ നമ്മുടെ അറ്റാക്കിങ് ഇനിയും ശക്തിയാർജിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.

ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ കാണുമെന്ന സൂചന ഫൈനലിന് ശേഷം നൽകിയിരുന്നു. കൊച്ചിയിൽ നിറഞ്ഞ സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ കളിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്നും ഉറുഗ്വേൻ മിഡ്ഫീൽഡർ പറഞ്ഞിരുന്നു. അത്കൊണ്ട് തന്നെ താരത്തെ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണാൻ ആവും എന്ന് തന്നെയാണ് കരുതുന്നത്,. പരിശീലകൻ ഇവാൻ എന്നത് തുടരും എന്നത് ഇവർ തുടരാനുള്ള ഒരു കാരണം തന്നെയാവും.

ബ്ലാസ്റ്റേഴ്സിൽ ലോണിൽ എത്തിയ അര്ജന്റീന സ്‌ട്രൈക്കർ പെരേര ഡയസ് തന്റെ മുൻ ക്ലബ്ബിലേക്ക് മടങ്ങി പോവില്ല എന്ന വാർത്തകൾ പുറത്തു വന്നത് താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവും എന്ന വിസ്വാസത്തിലാണ് ആരാധകർ . സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വസ്ക്വാസിന്റെ കാര്യത്തിൽ മാത്രമാണ് ഒരു സൂചനയും ഇല്ലാതിരുന്നത്. വലിയ പ്രതിഫലം വാങ്ങുന്ന താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുമോ എന്നതിനെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല,. ഈ സീസണിൽ കളിച്ച ഭൂരിഭാഗം താരങ്ങളെയും അടുത്ത സീസണിലേക്ക് നിലനിർത്തുക എന്ന പദ്ധതി ബ്ലാസ്റ്റേഴ്സിനുണ്ട്.

Rate this post
Kerala Blasters