ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ ബംഗലുരുവാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി എത്തുന്നത്. ബംഗളുരുവിലെ ശ്രീ കണ്ടീവര സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.ബംഗളൂരുവിനെതീരെ സ്റ്റേഡിയത്തിൽ വച്ച് അവസാനമായി ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയ മത്സരമാണ് ഇപ്പോഴും ആരാധകരുടെ മനസ്സുകളിൽ നിന്നും മായാതെ കിടക്കുന്നത്.
കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ബാംഗ്ലൂരിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടിയപ്പോൾ എക്സ്ട്രാ ടൈമിൽ ബാംഗ്ലൂര്‍ നേടിയ ഗോൾ റഫറിയുടെ പിഴവാണ് എന്ന് ആരോപിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും മത്സരം പൂർത്തിയാകുന്നതിനുമുമ്പ് കളം വിട്ടുപോയി.മാത്രമല്ല ഇരു ടീമുകളുടെയും ആരാധകർ തമ്മിലും ഈ സ്റ്റേഡിയത്തിൽ വച്ചാണ് പരസ്പരം ഏറ്റുമുട്ടിയത്. വീണ്ടും മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ഇരു ടീമുകളും തമ്മിൽ ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ആരാധകരുടെ മനസ്സുകളിലേക്ക് വീണ്ടും ഓടിയെത്തുകയാണ് കഴിഞ്ഞ വർഷങ്ങളിലെ ഓർമ്മകൾ.
വേറെ വാശിയും വീറും നിറയുന്ന സൗത്ത് ഇന്ത്യൻ മത്സരം വളരെയധികം ആവേശത്തോടെ അരങ്ങേറും എന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം മത്സരത്തിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന് സോഷ്യൽ മീഡിയയിലൂടെ ട്രോളി ബംഗളൂരു എഫ് സി മുന്നോട്ട് വന്നിരിക്കുകയാണ്. മത്സരം പാതിവഴിയിൽ നിർത്തിവച്ച ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും കയറിപ്പോകുന്നത് ഉൾപ്പെടെയുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ബംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ ട്രോളിയത്. ഈയൊരു വീഡിയോ ബാംഗ്ലൂര്‍ എഫ്സി തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരും ബാംഗ്ലൂരിനെതിരെ നിരവധി കമന്റുകൾ ഇടുന്നുണ്ട്.
Just leaving it here for everyone… 😌
— Kerala Blasters FC (@KeralaBlasters) February 29, 2024
⏭️ #BFCKBFC 💪
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnvjll#KBFC #KeralaBlasters pic.twitter.com/ZU2rfyUkvr
എന്നാല്‍ ആരാധകര്‍ കാത്തിരുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ മറുപടിക്കായിട്ടായിരുന്നു. ഒടുക്കം മഞ്ഞപ്പട ആരാധകരെ ത്രസിപ്പിച്ച ആ മറുപടിയെത്തി. കഴിഞ്ഞ വര്‍ഷത്തെ വിവാദ മത്സരത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ഈ സീസണിലെ ആദ്യ സതേണ്‍ ഡെര്‍ബിയില്‍ കൊച്ചിയില്‍ വച്ച് അഡ്രിയാന്‍ ലൂണയുടെ ഗോളില്‍ ബംഗളൂരുവിനെ തകര്‍ത്തെറിഞ്ഞ വീഡിയോ പങ്കുവച്ചായിരുന്നു മഞ്ഞപ്പടയുടെ മറുപടി. ‘നിലയും വിലയും സൂത്രത്തിലുണ്ടാക്കുകയല്ല സ്വയം ഉണ്ടാക്കണമെന്ന’ മമ്മൂട്ടിയുടെ സിനിമാ ഡയലോഗാണ് പശ്ചാത്തലത്തില്‍ ‘എല്ലാവര്‍ക്കുമായി വെറുതെ ഇതിവിടെ ഇടുന്നു’ എന്ന തലവാചകത്തോടെയാണ് മഞ്ഞപ്പട വീഡിയോ പങ്കുവച്ചത്.
മാത്രമല്ല വീഡിയോയുടെ ഏറ്റവും അവസാനത്തിൽ മുകേഷിന്റെ ഒരു ഡയലോഗ് കൂടി വരുന്നുണ്ട്.. അന്തസ്സ് വേണമെടാ അന്തസ്സ്..ഇതും അവർ ചേർത്തിട്ടുണ്ട്.മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയപ്പോൾ ലൂണ നേടിയ ഗോളും ഗോൾ ആഘോഷവും ഗോൾകീപ്പർ സന്ധുവിന്റെ റിയാക്ഷനുമെല്ലാം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബംഗളൂരു എഫ്സിയുടെ ആ വിവാദ ഗോളിനെ പരിഹസിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്.
Etched in time. Iconic. 📜
— Bengaluru FC (@bengalurufc) February 27, 2024
Throwback to when Sunil Chhetri broke the internet, some hearts, but no laws. 🔥
Watch #ISL 2023-24 live on Sports 18, VH1 and JioCinema.
Ticket link 🎟️ – https://t.co/KBiNuhrLT0#BFCKBFC #WeAreBFC #Santhoshakke | @WestBlockBlues @chetrisunil11 pic.twitter.com/V6aUiIO6O4
എഫ്സി ഗോവയ്ക്കെതിരെ കഴിഞ്ഞ കളിയിൽ നേടിയ അദ്ഭുത വിജയം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ബംഗളുരുവിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി വലിയ ഊർജ്ജമായി മാറിയിട്ടുണ്ട്.16 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും അഞ്ച് തോല്‍വിയും രണ്ട് സമനിലയുമടക്കം 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്റ്റേഴ്സ്.