കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള കുതിപ്പിൽ പ്രതിരോധ താരങ്ങൾ വഹിച്ച പങ്ക് വാക്കുകൾകൊണ്ട് വിവരിക്കാൻ സാധിക്കാത്തതാണ്. ലീഗിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഒന്നായിരുന്നു ബ്ലാസ്റ്റേഴ്സ്.
വിദേശ താരമായ ലെസ്കോവിച്ചിന്റെ നേതൃത്വത്തിലുള്ള പ്രതിയോധനിരയെ മറികടക്കാൻ എതിർ മുന്നേറ്റ നിര താരങ്ങൾ പാടുപെടുന്ന കാഴ്ച പല തവണ നമുക്ക് കാണാൻ സാധിച്ചു. ക്രോയേഷ്യൻ താരത്തിൽ മാനേജ്മന്റ് വിശ്വാസം അർപ്പിച്ചതിന്റെ ഫലമായിരുന്നു ലെസ്കോവിച്ചുമായി 2024 വരെ കരാർപുതുക്കിയത്.വരുന്ന സീസണിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം 31 കാരന്റെ കയ്യിൽ സുരക്ഷിതമായിരിക്കും എന്നുറപ്പാണ്.
2021-22 സീസണിലെ ഏറ്റവും മികച്ച പ്രതിരോധ ജോഡിയായിരുന്നു ലെസ്കോവിച്ചും യുവ താരം യിവ ഹോർമിപാമുമായുള്ളത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ ക്രൊയേഷ്യൻ സെന്റർ ബാക്ക് പ്രധാന പങ്കു വഹിക്കുകയും ചെയ്തു.6 അടി 2 ഇഞ്ച് ഉയരത്തിൽ നിൽക്കുന്ന മുൻ ഡിനാമോ സാഗ്രെബ് ഡിഫൻഡർ ബ്ലാസ്റ്റേഴ്സിനായി 21 തവണ ജേഴ്സിയണിഞ്ഞിട്ടുണ്ട്.മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ നിര്‍ണായക സാന്നിധ്യം തന്നെയാണ് ക്രോയേഷ്യൻ.ബോളിനെ കൃത്യമായി റീഡ് ചെയ്യാൻ ഉള്ള കഴിവ് മറ്റുള്ളവരിൽ നിന്ന് ലെസ്കൊവിച്ചിനെ വേറിട്ട് നിറുത്തുന്നു.കൂടാതെ ഡിഫൻസ് ലൈൻ അതേ പടി നിലനിർത്താൻ ലെസ്കൊ എടുക്കുന്ന മുൻകരുതൽ പ്രശംസനീയം ആണ്.
ഏത് പന്തും ക്ലീൻ ആയി ടാക്കിൽ ചെയ്യാൻ ഉള്ള കഴിവും, സ്ലൈഡിങ് ടേക്കിൽ ചെയ്യാൻ ഉള്ള മിടുക്കും താരത്തിൻ്റെ ശക്തിയാണ്.പന്ത് തിരികെ പിടിച്ചെടുക്കാനുള്ള കഴിവാണ് ലെസ്കോവിച്ചിനെ പ്രതിരോധത്തിലെ വിശ്വസ്തനാക്കുന്നത്.ഒരു സെന്റർ ബാക്ക് എന്നതിലുപരി ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, ഡിഫെൻസീവ് മിഡ്, അറ്റാക്കിങ് മിഡ് എന്നീ റോളുകളിലും ഒരേ പോലെ കളിക്കാൻ സാധിക്കുന്ന താരമാണ് മാർക്കോ. 2009ലാണ് 31കാരന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. എന്‍കെ ഒസിയെക്കിന്റെ യൂത്ത് ടീമിലൂടെയായിരുന്നു തുടക്കം. ഡിനാമോ സാഗ്രെബിനൊപ്പം യൂറോപ്പാ ലീഗും ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരങ്ങളും കളിച്ച താരം ക്ലബ്ബിന് ഒപ്പം ക്രൊയേഷ്യയിലെ 150ലധികം ടോപ് ഡിവിഷൻ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ക്രൊയേഷ്യയിൽ നിന്ന് വന്ന നമ്മുടെ വൻമതിൽ! 🇭🇷💪🏻
— Kerala Blasters FC (@KeralaBlasters) September 15, 2022
Marko Leskovic became one of us a year ago, today! 🫶#ഒന്നായിപോരാടാം #KBFC pic.twitter.com/r3lnt4GdaQ
ക്രോയേഷൻ ക്ലബ്ബായ HNK റിജേകയോടൊപ്പം ക്രോയേഷൻ കപ്പും ക്രോയേഷൻ സൂപ്പർ കപ്പും നേടിയ ലെകൊവിച്ച് ഡിനാമോ സാഗ്രെബിനൊപ്പം ഈ രണ്ട് കിരീടങ്ങളും 2017 മുതൽ രണ്ട് സീസൺ തുടർച്ചയായി ക്രോയേഷയിലെ ടോപ് ഡിവിഷൻ ലീഗായ Prva HNL ഉം നേടിയിട്ടുണ്ട്.ക്രൊയേഷ്യക്ക് വേണ്ടി ദേശീയ തലത്തിൽ U18 മുതൽ U21 വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ലെസ്കോവിച്ച് 2014ൽ അർജന്റീനക്കെതിരായ മത്സരത്തിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം എസ്റ്റോണിയയ്ക്കെതിരായിരുന്നു.