അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി, ഡീൽ വൈകുന്നതിനും കാരണമുണ്ട് |Kerala Blasters

ഒഡീഷയിൽ വച്ച് നടക്കുന്ന കലിംഗ സൂപ്പർകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. സൂപ്പർ കപ്പ് ഗ്രൂപ്പ് ബി യിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെയാണ് ശക്തരായ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ജിയോ സിനിമയിലൂടെ തൽസമയം ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.

അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നുകിടക്കുന്ന ഈ സമയത്ത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ വാർത്തകളും നിരവധിയാണ് പുറത്തുവരുന്നത്. പരിക്ക് ബാധിച്ച് പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ അഡ്രിയാൻ ലൂണക്ക് പകരം മറ്റൊരു വിദേശ താരത്തിനെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുമെന്ന ട്രാൻസ്ഫർ റൂമറുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് കമന്റേറ്ററായ ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം ലൂണയുടെ പകരക്കാരനെ കൊണ്ടുവരുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്. എ എഫ് സി ചാമ്പ്യൻസ് ലീഗ് വിജയിച്ചിട്ടുള്ള ഒരു യൂറോപ്യൻ താരവുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ നിലവിൽ നടക്കുന്നത്.

ഫോർവേഡ്, വിങ്ങർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ എന്നാണ് ഷൈജു ദാമോദരൻ പറയുന്നത്. ഈയൊരു ട്രാൻസ്ഫർ ഡീൽ വൈകുന്നതിന് കാരണം താരത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് വരാൻ താൽപര്യം കാണിക്കുന്നില്ല എന്നതാണ്. എന്തായാലും ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും സമയം ബാക്കി നിൽക്കെ ലൂണയുടെ പകരക്കാരന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Rate this post
Kerala Blasters