കഴിഞ്ഞ സീസണിൽ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ് വിട്ടത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവും വരുന്ന സീസണിൽ നൽകുക. വരുന്ന സീസണിന് മുന്നോടിയായി ദിമിയുടെ പകരക്കാരനെ കണ്ടെത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.
കഴിഞ്ഞ സീസണിൽ സ്റ്റാർ പ്ലയെർ അഡ്രിയാൻ ലൂണ പരിക്ക് പറ്റി പോയപ്പോൾ ദിമിയുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറെയും ക്ലബ്ബ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും പുതിയ സ്‌ട്രൈക്കറെ കണ്ടെത്താനുള്ള മത്സരത്തിലാണുള്ളത്.
🚨 Kerala Blasters have opened talks to sign Georgias Manalis .
— KERALA BLASTER FC💛💜💚 (@SUSHANT66366812) June 2, 2024
Karolis Skinkys likes Georgias Manalis as an quality potential signing to replace star forward Dimitrios Diamantakos.
Georgias Manalis will be free agent this Summer
Stay tuned for more updates 💫#KBFC pic.twitter.com/3gjnL8jR4k
ഇപ്പോൾ ദിമിക്ക് പകരമായി മറ്റൊരു ഗ്രീക്ക് താരത്തെ സ്ട്രൈക്കർ പൊസിഷനിലേക്ക് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ട് ജിയോർജിയാസ് മനാലിസ് എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ് .
ഇരുപത്തിയൊമ്പതു വയസുകാരനായ ഗ്രീക്ക് സ്‌ട്രൈക്കർ ജിയോർഗെസ് മനാലിസ് ഗ്രീക്ക് രണ്ടാം ഡിവിഷൻ ക്ലബായ ചാനിയക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഗ്രീക്ക് ക്ലബുകളായ എത്നിക്കോസ്, ലോനിക്കോസ് എന്നിവർക്ക് വേണ്ടി കളിച്ചതിനു ശേഷം 2022ലാണ് അദ്ദേഹം ചാനിയയിലേക്ക് വന്നത്. ചാനിയക്ക് വേണ്ടി കഴിഞ്ഞ സീസണിൽ ഇരുപത്തിയൊന്ന് മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കി.