ബെംഗളൂരു എഫ്സിയിൽ നിന്ന് ഡിഫൻഡർ പ്രബീർ ദാസിനെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഫുൾ ബാക്ക് കേരള ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു.ട്വിറ്ററിലൂടെയാണ് ബ്ലാസ്റ്റേഴ്സ് കരാർ പ്രഖ്യാപിച്ചത്.29 കാരനായ ദാസ് ഐഎസ്എല്ലിൽ എടികെ, എടികെ മോഹൻ ബഗാൻ, ബംഗളൂരു എന്നിവയ്ക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന ജെസൽ കാർനെയ്റോ അടക്കം നിരവധി പ്രതിരോധ താരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞിരുന്നു.കഴിഞ്ഞ സമ്മറിൽ എടികെ മോഹൻ ബഗാനിലേക്ക് പോയ ആഷിക് കുരുണിയനുമായുള്ള സ്വാപ്പ് ഡീലിൽ പ്രബീർ ദാസ് ബിഎഫ്സിയിൽ ചേർന്നത്.കഴിഞ്ഞ സീസണിൽ ബ്ലൂസിനായി 20 മത്സരങ്ങൾ കളിച്ചു. സൈമൺ ഗ്രേസന്റെ കീഴിൽ 5-3-2 ശൈലിയിൽ അദ്ദേഹം പ്രധാനമായും റൈറ്റ് വിങ്ങ്-ബാക്കായി കളിച്ചു.കൂടാതെ ഡുറാൻഡ് കപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ്, ഹീറോ സൂപ്പർ കപ്പ് ഫൈനലുകൾ എന്നിവയിലേക്കുള്ള ക്ലബ്ബിന്റെ കുതിപ്പിലെ പ്രധാന കളിക്കാരനായിരുന്നു.
Defender Prabir Das has completed his move to Kerala Blasters on a free transfer! 💛💙 pic.twitter.com/7Xz0opyHgs
— IFTWC – Indian Football (@IFTWC) June 1, 2023
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ അപരാജിത കുതിപ്പിനൊപ്പം പ്രബീറിന്റെ ഫോമിലെ പുരോഗതിയും എടുത്തു പറയണ്ടതാണ്.ലീഗ് ഷീൽഡ് വിന്നേഴ്സ് മുംബൈ സിറ്റി എഫ്സിക്കെതിരായ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ അദ്ദേഹം അവിസ്മരണീയമായ പ്രകടനം നടത്തിയിരുന്നു.പൈലൻ ആരോസ് ടീമിൽ നിന്നുള്ള കണ്ടെത്തലായിരുന്നു പ്രബീർ ദാസ്.ഒരു മുഴുവൻ ഐ-ലീഗ് സീസൺ കളിച്ചു. 2012 എഎഫ്സി അണ്ടർ 19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.2014-15 സീസണിൽ പ്രബീർ ഐ ലീഗ് ടീമായ ഡെംപോയിലേക്ക് ചേക്കേറി.
ലോണിൽ സിക്കോയുടെ എഫ്സി ഗോവയിൽ ചേർന്ന അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചു.2015-ൽ പ്രബീർ മോഹൻ ബഗാനുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു, തുടർന്ന് ഡൽഹി ഡൈനാമോസിലേക്ക് ഡ്രാഫ്റ്റ് ചെയ്യപ്പെട്ടു.കൂടാതെ എഎഫ്സി അണ്ടർ 23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ അണ്ടർ-23 അരങ്ങേറ്റം കുറിച്ചു.2016-ൽ ജോസ് മോളിനയുടെ കാലത്താണ് എടികെ താരത്തെ സ്വന്തമാക്കിയത്, ക്ലബിന്റെ വിജയത്തിലേക്കുള്ള കുതിപ്പിൽ പ്രബിർ ശ്രദ്ധേയമായ സ്വാധീനം ചെലുത്തി.
പ്രതിരോധം ഇനി അതിശക്തം! 👊
— Kerala Blasters FC (@KeralaBlasters) June 1, 2023
Bringing experience and firepower to our defensive line! 🔥
We are delighted to announce the signing of Prabir Das on a free transfer. The full-back has signed on until 2026! 💛#SwagathamPrabir #Prabir2026 #KBFC #KeralaBlasters pic.twitter.com/DOAXs06VaO
2017-2020 കാലയളവിൽ എടികെയ്ക്കുവേണ്ടി 34 മത്സരങ്ങളും തുടർന്നുള്ള രണ്ട് സീസണുകളിൽ എടികെ മോഹൻ ബഗാന് വേണ്ടി 39 മത്സരങ്ങളും കളിച്ചു. ഫിജിയൻ ഫോർവേഡ് റോയ് കൃഷ്ണയുമായി മികച്ച ധാരണയുണ്ടാക്കി. അതിനു ശേഷമാണ് ദാസ് ബ്ലൂസിലേക്ക് എത്തിയത്.റൈറ്റ് ബാക്ക് ബ്ലാസ്റ്റേഴ്സിന് ഒരു പ്രശ്ന മേഖലയായിരുന്നു, ആ സ്ഥാനത്ത് 29 കാരനായ പരിചയസമ്പത്തുള്ള പ്രബീറിന്റെ വരവ് ഗുണം ചെയ്യുമെന്നുറപ്പാണ്.