കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ലിത്വാനിയ ദേശീയ ടീമിന്റെ നായകൻ ഫെഡർ സെർനിച്ചിന്റെ വരവാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
32 കാരനായ താരം മുന്നേറ്റനിരയിലെ വിവിധ പൊസിഷനുകൾ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ്.ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേൽക്കുകയും സീസൺ നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പകരക്കാരനെ കൊണ്ട് വരുന്നത്.
𝐂𝐚𝐩𝐭𝐚𝐢𝐧 𝐋𝐢𝐭𝐡𝐮𝐚𝐧𝐢𝐚 𝐈𝐬 𝐇𝐞𝐫𝐞! 🇱🇹🟡
— Kerala Blasters FC (@KeralaBlasters) January 10, 2024
Yellow Army, join us in welcoming our latest addition, Fedor Černych. The Lithuanian National Team Captain joins the Blasters family till the end of the season! 🤝⚽
The transfer is subject to a medical which will be… pic.twitter.com/VN0d5fjyAE
സൈപ്രസ് ക്ലബ് എഇഎൽ ലിമാസോളിന് വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. അവിടെ 29 മത്സരങ്ങളിൽ നിന്നായി ആകെ ഒരൊറ്റ ഗോൾ നേടാനേ ഈ 32 കാരന് സാധിച്ചുള്ളൂ. പോളണ്ട്, റഷ്യ, ബലാറസ് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ലൂണയ്ക്ക് പകരക്കാരനാവാൻ സെർനിച്ചിന് സാധിക്കട്ടെ എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രാർത്ഥന.