കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരം |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഐഎസ്എല്‍ ഒന്‍പതാം സീസണിലെ എല്ലാ ഹോം മത്സരങ്ങള്‍ക്കുമുള്ള സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. തുടക്കമെന്ന നിലയില്‍, 40 ശതമാനം കിഴിവില്‍ 2499 രൂപയ്ക്ക് സീസണ്‍ ടിക്കറ്റുകള്‍ ലഭിക്കും. പേടിഎം ഇന്‍സൈഡറില്‍ എല്ലാ ടിക്കറ്റുകളും വില്‍പ്പനയ്ക്ക് ലഭ്യമാവും.

എതിരാളികള്‍ ആരായാലും, ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ ഹോം മത്സരങ്ങള്‍ക്കുമുള്ള സീറ്റാണ് സീസണ്‍ ടിക്കറ്റിലൂടെ ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നത്. സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളില്‍ ഉള്‍പ്പെട്ട രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗ്യാലറികളില്‍ ഇരുന്ന് മത്സരങ്ങള്‍ കാണാനുള്ള അവസരവും സീസണ്‍ പാസിലൂടെ ആരാധകര്‍ക്ക് ലഭിക്കും. ഇതിന്പുറമെ ഫസ്റ്റ് ടീം പരിശീലന സെഷനുകള്‍ കാണാനുള്ള അവസരവുമുണ്ട്.

മത്സര ദിവസങ്ങളില്‍ സ്‌റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസണ്‍ ടിക്കറ്റ് പ്രയോജനപ്പെടുത്താം. കൂടാതെ ഭാഗ്യശാലികളായ സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങള്‍ ഒപ്പിട്ട ക്ലബ്ബിന്റെ ജഴ്‌സികള്‍ സ്വന്തമാക്കാനും, ടീമിനൊപ്പം ആവേശകരമായ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ടാവും. സീസണ്‍ പാസ് ഉപയോഗിച്ച് ആരാധകര്‍ക്ക് ഒറ്റത്തവണ വാങ്ങലിലൂടെ എല്ലാ ഹോം മത്സരങ്ങളും കാണാന്‍ കഴിയും. മത്സര ദിവസത്തെ അനുഭവവും, ടിക്കറ്റ് വിലയും ഏറെ സൗകര്യപ്പെടുത്തുക എന്നതായിരുന്നു സീസണ്‍ ടിക്കറ്റിലൂടെ ലക്ഷ്യമിടുന്നത്.

2799 രൂപയുടെ സീസൺ ടിക്കറ്റ് 2499 രൂപയ്ക്കാണ് നിലവിൽ വില്പന നടക്കുന്നത്. മറ്റു അനുബന്ധ ചാർജുകൾ ഉൾപ്പെടെ 2705 രൂപയാണ് ടിക്കറ്റ് വാങ്ങുമ്പോൾ നിലവിൽ ആകെ ചിലവാക്കുന്നത്. 10 ഹോം മത്സരങ്ങളാണ് ഈ ടിക്കറ്റ് ഉപയോഗിച്ച് കാണാൻ സാധിക്കുക. ഓരോ മത്സരങ്ങൾക്കുമായി ടിക്കറ്റുകൾ എടുക്കുമ്പോൾ ചിലവാകുന്നതിൽ നിന്നും 40% ഇളവാണ് സീസൺ ടിക്കറ്റ് എടുക്കുമ്പോൾ ലഭിക്കുന്നതെന്നാണ് ക്ലബ്ബ് അറിയിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുഴുവന്‍ മഞ്ഞപ്പടയെയും കലൂരിലേക്ക് എത്താൻ ഒരുങ്ങുകയാണ.ഹീറോ ഐഎസ്എല്‍ 2022/23ന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ നേരിടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സജ്ജമായിക്കഴിഞ്ഞു. ലിങ്ക് വഴി ആരാധകര്‍ക്ക് സീസണ്‍ ടിക്കറ്റുകള്‍ വാങ്ങാം.https://insider.in/hero-isl-2022-23-kerala-blasters-fc-season-ticket/event

Rate this post