ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.ഒക്ടോബർ മാസത്തിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻ ഉണ്ടായിട്ടുള്ള ക്ലബ്ബുകളിൽ ഏഷ്യയിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം റാങ്കിംഗ് പ്രസിദ്ധീകരിക്കുന്ന ഡി പോർട്സ് ആൻഡ് ഫൈനാൻസസ് എന്ന ട്വിറ്റർ അക്കൗണ്ടാണ് ഒക്ടോബർ മാസത്തിലെ റാങ്കിംഗ് പുറത്ത് വിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും കളിക്കുന്ന അൽ നസറാണ് ഒന്നാം സ്ഥാനത്ത്. 81.9 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അവരെക്കാൾ കുറച്ചു പിന്നിലാണ്. 25.2 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്.
20.8 മില്യൺ ഇന്ററാക്ഷൻസുള്ള ഇറാനിയൻ ക്ലബായ പേഴ്സെപൊളിസാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.നെയ്മർ ജൂനിയറുടെ ക്ലബ്ബായ അൽ ഹിലാലിനെയും ബെൻസിമ കളിക്കുന്ന അൽ ഇത്തിഹാദനെയും പിന്നിലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നൊരു വമ്പൻ താരത്തിന്റെ സാന്നിധ്യമാണ് അൽ നാസറിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.
🚨| Kerala Blasters is 2nd in the top 3 most popular Asian clubs ranked by interactions on Instagram during October 2023, with 25,2 m interactions.@DeporFinanzas#KeralaBlasters #IndianFootball pic.twitter.com/CKsy1WtVFq
— Blasters Zone (@BlastersZone) November 10, 2023
സോഷ്യൽ മീഡിയയയിലും അല്ലാതെയും ഹൃദയം കൊണ്ട് ബ്ലാസ്‌റ്റേഴ്‌സിനെ ആരാധിക്കുന്ന ആയിരകണക്കിന് ആരാധകർക്ക് വേണ്ടിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഒരു കിരീടം നേടേണ്ടിയിരിക്കുന്നു. കേരളംബ്ലാസ്റ്റേഴ്സിൽ വലിയയ പ്രതീക്ഷകളാണ് ആരാധകർ വെക്കുന്നത്.ടീമിന്റെ മോശം പ്രകടനത്തിലും ഒപ്പം നിൽക്കുന്ന ആരാധകരുടെ വില ബ്ലാസ്റ്റേഴ്‌സ് മനസ്സിലാക്കേണ്ടിയിരിക്കുന്നു.