ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രം പരിശോധിച്ചു നോക്കുമ്പോൾ പ്രകടനത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് വളരെ പുറകിൽ തന്നെയാണ്. ഈ സീസൺ മാറ്റി നിർത്തിയാൽ രണ്ടു തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സ് പ്ലെ ഓഫിൽ എത്തിയിട്ടുള്ളത്. 2014 ലെ ആദ്യ സീസണിലും 2016 ലെ മൂന്നമത്തെ സീസണിലുമാണ് ബ്ലാസ്റ്റേഴ്സ് പ്ലെ ഓഫിലെത്തിയത്. അതിനു ശേഷം ഈ വർഷത്തെ ഐഎസ്എ ല്ലിലാണ് ബ്ലാസ്റ്റേഴ്സ് അവസാന നാലിൽ എത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമി പോരാട്ടത്തിൽ കരുത്തരായ ജാംഷെഡ്പൂരാണ് എതിരാളികൾ.
വർഷം 2014 ,ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവരുടെ പത്രക്കുറുപ്പിൽ ഇങ്ങനെ എഴുതി”ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള 8 ടീമുകളുടെ ലേലം അവസാനിക്കുമ്പോൾ കൊച്ചിയിൽ നിന്ന് ഒരു ടീമുണ്ടാകും ,ടീമിന്റെ ഉടമകളായി സച്ചിൻ ടെണ്ടുൽക്കറും സീരിയൽ താരം പ്രസാദുമായിരിക്കും”.കേരളത്തിലെ ആളുകൾകിക്കിടയിൽ സച്ചിനുള്ള സ്വാധീനം വളരെ വലുതായതിനാൽ കേരളത്തിൽ നിന്നുള്ള ടീമിന് കളിക്കും മുമ്പേ ആരാധകർ കൂടി എന്ന് പറയാം .ഇതിഹാസ താരം ഡേവിഡ് ജെയിംസ് ഗോൾ കീപ്പറും മാർക്യൂ താരവുമായി ക്ലബ് ആദ്യ സീസണുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
2014 സീസൺ-വിദേശ താരങ്ങളേയും ഇന്ത്യൻ താരങ്ങളും ഒരു സങ്കമായി കളിച്ച ടീം ആദ്യ സീസണിൽ തന്നെ രണ്ടാം സ്ഥാനത്ത് എത്തി .ആദ്യ മത്സരം തോറ്റുതുടങ്ങിയ ടീം പതുക്കെ വിജയ ട്രാക്കിലേക്ക് വരുകയും ലീഗിൽ നാലാം സ്ഥാനത്ത് എത്തി സെമി ഫൈനലിന് യോഗ്യത നേടി .ഐ എസ് എൽ കണ്ട ഏറ്റവും മികച്ച മത്സരത്തിന്റെ ഭാഗമായി ചെന്നൈ എഫ് സിയെ ഇരുപാദങ്ങളുമായി (4 -3 )ന് തകർത്ത് ഫൈനലിൽ എത്തിയത് .കൊച്ചിയില്‍വച്ച് നടന്ന ആദ്യ പാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് 3-0ന് ജയിച്ചു. ഇഷ്ഫാഖ് അഹമ്മദ്, ഹ്യൂം , സുശാന്ത് മാത്യു എന്നിവരായിരുന്നു മഞ്ഞപ്പടയുടെ ഗോള്‍ നേട്ടക്കാര്‍.
ചെന്നൈയിൽ വച്ച് നടന്ന രണ്ടാം പാദ സെമിയില്‍ ചെന്നൈയിന് നിശ്ചിത സമയത്ത് 3-0ന്റെ ജയം നേടി. 90-ാം മിനിറ്റില്‍ ലാല്പക്വെലയുടെ ഗോളിലായിരുന്നു ചെന്നൈയിന് സമനില നേടിയത് കെട്ടിയത്. തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ 117-ാം മിനിറ്റില്‍ സ്കോട്ടിഷ് താരം സ്റ്റീഫെന്‍ പോള്‍ പിയേഴ്സന് നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ഇരു പാദങ്ങളിലുമായി 4-3ന്റെ ജയത്തോടെ ഫൈനലിലേക്ക് കടന്നു.ഫൈനൽ മത്സരത്തിൽ അവസാന നിമിഷത്തെ അശ്രദ്ധ(1 -0 ) ന് കൊൽക്കത്തയോട് വിജയം കൈവിട്ടെങ്കിലും ആരധകരുടെ മനസ്സ് നിറച്ച സീസൺ ആയിരുന്നു അത് .ഇയാൻ ഹ്യൂം,സന്ദേശ് ജിങ്കൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുടെ ചിറകിലേറി ആയിരുന്നു കേരളത്തിന്റെ കുതിപ്പ്
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം 2016 ലാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും പ്ലെ ഓഫിലെത്തിയത്.2016-ഒരിക്കൽ കൂടി കൊൽകടത്തയോട് ഫൈനലിൽ പരാജയപെട്ട് രണ്ടാം സ്ഥാനത്ത് ഒതുങ്ങിയെങ്കിലും കഴിഞ്ഞ ആറു സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടീമാണ് 2016-ലെ ടീം എന്ന് നമുക്ക് നിസ്സംശയം പറയാം. ഡൽഹി ഡൈനാമോസ് ആയിരുന്നു ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സെമിയിലെ എതിരാളികൾ.കൊച്ചിയില്‍വച്ച് നടന്ന ആദ്യ പാദ സെമിയില്‍ ഫെര്ഫോര്ട്ടിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് 1-0ന്റെ ജയം സ്വന്തമാക്കി. എന്നാല്‍, രണ്ടാം പാദത്തില്‍ ഡല്‍ഹി 2-1ന്റെ ജയം നേടി. അധിക സമയത്തും വിജയികളെ നിശ്ചയിക്കാൻ സാധിക്കാതെ വന്നത്തോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ഡൽഹി താരങ്ങൾ പെനാൽട്ടി മത്സരിച്ച് പാഴാക്കിയപ്പോൾ മൂന്നു വർഷത്തിനിടെ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഇടം പിടിച്ചു.
2015-ൽ തകർന്നടിഞ്ഞ ടീമിനെ കര കയറ്റാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആദ്യം തന്നെ ചെയ്തത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസിന്റെ മുൻ പരിശീലകനായ സ്റ്റീവ് കൊപ്പലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ് നിയമിക്കുകയും ചെയ്തു .പ്രതിരോധാത്മക ശൈലിയിൽ അടിയുറച്ച് വിശ്വസിക്കുന്ന പരിശീലകനായിരുന്നു സ്റ്റീവ് കൊപ്പൽ. ബ്ലാസ്റ്റേഴ്സ് പരിശീലകനായ് ചുമതലയേറ്റ ശേഷം തന്റെ തന്ത്രങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ തന്നെയാണ് അദ്ദേഹം ടീമിലെത്തിച്ചത്. ടീമിന്റെ മാർക്യൂ താരമായ് നോർത്തേൺ അയർലൻഡ് ദേശീയ ടീം അംഗവും, ക്യാപ്റ്റനുമായ പ്രതിരോധ താരം ആരോൺ ഹ്യൂസിനെ ടീമിൽ എത്തിച്ചു.സീസണിൽ പല മത്സരങ്ങളിലും അവസാന നിമിഷം ഗോൾ നേടി ബ്ലാസ്റ്റേഴ്സ് വിജയം കൈപ്പിടിയിലൊതുക്കി. ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംഘങ്ങളിൽ ഒന്നായിരുന്നു 2016 ലേ കേരള ടീം
2021 -22 സീസണിൽ എത്തി നിൽക്കുമ്പോൾ മൂന്നാമത്തെ പ്ലെ ഓഫ് ആണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ജാംഷെഡ്പൂരിനെ കീഴടക്കാം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്.കഴിഞ്ഞ രണ്ടു തവണ പ്ലെ ഓഫിൽ കടന്ന് ഫൈനലിൽ എത്തിയെങ്കിലും പരാജയപെടാനായിരുന്നു വിധി.എന്നാൽ ഈ സീസണിൽ ആ പതിവ് മാറ്റി എഴുതാനുള്ള പുറപ്പാടിലാണ് പരിശീലകൻ ഇവാൻ വുകമനോവിച്ചും സംഘവും.