കേരള ബ്ലാസ്‌റ്റേഴ്‌സിന് വന്‍തിരിച്ചടി, രണ്ടു സൂപ്പർ താരങ്ങൾക്ക് പരിക്ക് |Kerala Blasters

ഐഎസ്എല്ലിന്റെ പത്താം സീസണില്‍ രണ്ടു തുടര്‍ വിജയങ്ങള്‍ക്കു ശേഷം ആദ്യ എവേ മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് മുംബൈക്കെതിരെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈയോട് കീഴടങ്ങിയത്. മുംബൈയ്ക്കായി പെരേര ഡിയാസും അപുയയും സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ ഡാനിഷ് ഫാറൂഖ് ആണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ വിദേശ താരം മിലോസിന് റെഡ് കാര്‍ഡ് കിട്ടുകയും ചെയ്തു.അടുത്ത രണ്ട് മല്‍സരങ്ങളില്‍ മിലോസിന് കളിക്കാന്‍ സാധിക്കില്ല. പരിക്കിന്റെ പിടിയില്‍ നിന്ന് മാര്‍ക്കോ ലെസ്‌കോവിച്ച് തിരിച്ചു വരാത്ത സ്ഥിതിക്ക് മിലോസിന് കൂടി കളിക്കാനാകാത്തത് വലിയ തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്സിന് നൽകുക. ഇതിനു പിന്നാലെരണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് കൂടി പരിക്കേറ്റിരിക്കുകയാണ്.

പ്രതിരോധതാരം ഐബാൻ ഡോഹ്ലിങ്, മധ്യനിര താരം ജീക്സൺ സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. കാൽ മുട്ടിനു പരിക്കേറ്റ ഐബാന് ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാകും.ജീക്സന്റെ പരിക്കും ആശങ്ക നൽകുന്നതാണ്. പരിക്കേറ്റ ജീക്സന് എത്ര മത്സരങ്ങൾ നഷ്ടമാവുമെന്ന് വ്യക്തമല്ല.ബ്ലാസ്റ്റേഴ്‌സിന്റെ സുപ്രധാന താരങ്ങളാണ് ഇരുവരും. അതിനാൽ ഇരുവരുടെയും പരിക്ക് ബ്ലാസ്റ്റേഴ്‌സിനെ വലിയ രീതിയിൽ ബാധിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ 3 മത്സരങ്ങളിലും ഇരുവരും ആദ്യഇലവനിൽ ഇറങ്ങിയിരുന്നു.

ഐബാന് പരിക്കേറ്റ സാഹചര്യത്തിൽ സന്ദീപ് സിംഗ് ആദ്യഇലവനിലേക്ക് എത്തുമെങ്കിലും ജീക്സന് വിടവ് ആര് നികത്തും എന്നത് ആശങ്കയാണ്.മെര്‍ദേക്ക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ജീക്‌സണിനെ ഇക്കാരണത്താല്‍ ഒഴിവാക്കിയിട്ടുണ്ട്. ഫ്രഡി, വിബിൻ, ഡാനിഷ് എന്നീ താരങ്ങൾ മധ്യനിരയിലുണ്ടെങ്കിലും ജീക്സൻ മധ്യനിരയിൽ ഉണ്ടാക്കുന്ന ഇമ്പാക്ട് ഇവർക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

Rate this post
Kerala Blasters