ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് 3-1ന് ജംഷഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി.ജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.അപ്പോസ്‌തോലോസ് ജിയാനോ, ദിമിട്രിയോസ് ഡയമന്റകോസ്, അഡ്രിയാൻ ലൂണ എന്നിവരുടെ ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.ഡാനിയൽ ചിമയുടെ വകയായിരുന്നു ജംഷെദ്‌പൂരിന്റെ ആശ്വാസ ഗോൾ.
കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ തന്നെ ജിയാനുവിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.വിങ്ങിലൂടെ മുന്നേറി ഡയമെന്റക്കൊസ് നൽകിയ പാസിൽ മനോഹരമായ ബാക്ക്ഹീൽ ഫ്ലിക്കിലൂടെ ജിയാനുവാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയത്. ഈ ഗോളോടെ ഐ എസ് എല്ലിൽ 200 ഗോളുകൾ എന്ന റെക്കോർഡ് പിന്നിടുന്ന നാലാമത്തെ ക്ലബായി കേരള ബ്ലാസ്റ്റേഴ്സ് മാറി.
ചെന്നൈയിൻ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, എഫ്‌സി ഗോവ എന്നിവരാണ് ഇതിനു മുന്നേ ഐഎസ്എ ല്ലിൽ 200 ഗോളുകൾ തികച്ചത്.287 ഗോളുകൾ ഇതുവരെ നേടിയിട്ടുള്ള എഫ് സി ഗോവ ആണ് ഗോളുകളുടെ എണ്ണത്തിൽ ഐ എസ് എല്ലിൽ ഒന്നാമത് ഉള്ളത്.2014 ഒക്ടോബർ 13-ന് ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ മത്സരം കളിച്ചത്. എന്നാൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ഗോളൊന്നും നേടാൻ സാധിച്ചില്ല.ചെന്നൈയിന് എതിരായ അവരുടെ രണ്ടാം മത്സരത്തിൽ ഇയാൻ ഹ്യൂമാണ് ക്ലബ്ബിന്റെ ആദ്യ ഗോൾ നേടിയത്.
.@KeralaBlasters join an exclusive club in the #HeroISL 🔥#KBFCJFC #LetsFootball #KeralaBlasters pic.twitter.com/z7vyFBJ0yW
— Indian Super League (@IndSuperLeague) January 3, 2023
ഇന്നലത്തെ വിജയത്തോടെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 25 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. അവസാന എട്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിട്ടില്ല. എട്ടാം തീയതി ഞായറാഴ്ച മുംബൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
As cheeky as you can be 😎#KBFCJFC #HeroISL #LetsFootball #KeralaBlasters #Giannou | @KeralaBlasters pic.twitter.com/SvgvD1XwAL
— Indian Super League (@IndSuperLeague) January 3, 2023