ഓരോ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും കുറച്ചു വര്‍ഷങ്ങളായി സ്വപ്നം കണ്ട പ്രകടനമാണ് ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം മഞ്ഞ പട പുറത്തെടുത്തത്. സീസണിലെ നിരാശാജനകമായ തുടക്കം അവരുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒന്നാക്കി മാറ്റാനും മഞ്ഞപ്പടക്കായി. ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിൽ അര്‍ജന്റീന സ്ട്രൈക്കർ പെരേര ഡയസ് വഹിച്ച പങ്ക് നമുക്ക് വിലമതിക്കാനാവാത്തതാണ്.
അര്‍ജന്റൈന്‍ ക്ലബ്ബായ ക്ലബ് അത് ലറ്റിക്കോ പ്ലേറ്റെന്‍സില്‍ നിന്നായിരുന്നു ഡിയസിന്റെ വരവ്. ഒരു വർഷത്തെ ലോണിൽ ആയിരുന്നു ഡയസ് ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. 2022 അവസാനം വരെയാണ് ഡയസിന് അർജന്റീനിയൻ ക്ലബ്ബുമായി കരാറുള്ളത്.നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ ഡയസ് വരും സീസണിലും ക്ലബ്ബിൽ തുടരണമെന്ന ആഗ്രഹം ആരാധകർക്കുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അവർ ഇക്കാര്യം പറയുന്നുമുണ്ട്. താരത്തിന് ടീമിൽ തുടരാൻ ആഗ്രഹമുണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
🚨 | Forward Jorge Pererya Diaz is not expected to continue at his parent club – Club Atlético Platense. The Argentinian has a contract with Platense untill Dec this year and was on loan at Kerala Blasters FC. [@Glamycap via DM] 👀❌ #IndianFootball #KBFC #ISL #Transfers pic.twitter.com/424ltfWglf
— 90ndstoppage (@90ndstoppage) March 22, 2022
തന്റെ മാതൃ ക്ലബ്ബായ അത് ലറ്റിക്കോ പ്ലേറ്റെന്‍സിലേക്ക് മടങ്ങി പോകാന്‍ ഡിയസിനു താത്പര്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കിൽ ഡയസിനെ ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കാനാവും. ബ്ലാസ്റ്റേഴ്സിലായിരിക്കുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ട്, ക്ലബ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അടുത്ത സീസണിലും ഇവിടെ ഉണ്ടാകുമെന്നും ഡയസ് ലീഗ് റൗണ്ടിൽ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി പറഞ്ഞിരുന്നു.ഞങ്ങളുടെ നിലവിലെ വിദേശികളും സ്വദേശികളുമായ എല്ലാ കളിക്കാരെയും നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ചും അഭിപ്രായപ്പെട്ടിരുന്നു.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്.ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.ഐഎസ്എല്ലിലെ തന്നെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ് അർജന്റീനിയൻ.
2008ൽ അർജന്റീന ടീം ഫെറോ കാറിൽ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വർഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസിൽ എത്തിയ മുപ്പത്തൊന്നുകാരൻ ലാനുസിന് 2013ലെ കോപ സുഡാമേരിക്കാന കിരീടം സമ്മാനിച്ചു. മലേഷ്യൻ സൂപ്പർ ലീഗ് ടീം ജോഹോർ ദാറുൾ താസിം എഫ്സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എഎഫ്സി കപ്പിലും എഎഫ്സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇൻഡിപെൻഡിന്റെ, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു.