കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ തകർപ്പൻ ജയവുമായി ഗോകുലം കേരള. എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ഗോകുലം ഇന്ന് നേടിയത്. ലൈവാങ് ,സ്റ്റീഫൻ എന്നിവരാണ് ഗോകുലത്തിനായി ഗോളുകൾ നേടിയത്. ഇന്നത്തെ വിജയത്തോടെ ഗോകുലം കേരള 7 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തുകയും സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സ് ആവട്ടെ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗോകുലം കേരള , വയനാട് യുണൈറ്റഡ് , കേരള പോലീസ് ,കേരള യുണൈറ്റഡ് എന്നിവരാണ് സെമിയിലേക്ക് യോഗ്യതെ നേടിയ ടീമുകൾ. സെമിയിൽ വയനാട് യൂണൈറ്റഡിനെയാണ് ഗോകുലം നേരിടുക. അതേസമയം ജമ്മുകശ്മീരിൽ നടക്കുന്ന അഖിലേന്ത്യ പൊലീസ് ഫുട്ബാൾ ചാമ്പ്യൻഷിപ് നടക്കുന്നതിനാൽ കേരള പൊലീസ് ടീം കേരള പ്രീമിയർ ലീഗിൽനിന്ന് പിന്മാറുമെന്ന സൂചനയുണ്ട്.
അങ്ങനെയെങ്കിൽ സൂപ്പർ സിക്സിൽ അഞ്ചാമതെത്തുന്ന ടീം സെമിയിലേക്ക് യോഗ്യത നേടും. അനഗ്നെ ആണെങ്കിൽ അഞ്ചാം സ്ഥാനത് ഫിനിഷ് ചെയ്ത കോവളം എഫ്സി സെമിയിൽ കളിക്കും. കേരള യുണൈറ്റഡായിരിക്കും കോവളത്തിന്റെ എതിരാളികൾ .