കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ ഏറ്റവും മികച്ച വിദേശ താരമായാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്.2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നണി പോരാളിയായായിരുന്നു ഉറുഗ്വേൻ മിഡ്ഫീൽഡ് ജനറൽ അഡ്രിഡിന് ലൂണ കഴിഞ്ഞ സീസണിലെ തുടർച്ചയെന്നോണം മികച്ച ഫോം ഈ സീസണിലും തുടരുന്ന കാഴചയാണ് കാണാൻ സാധിക്കുന്നത്.
ഇന്നലത്തെ മത്സരത്തിൽ 38ആം മിനുട്ടിൽ പെനാൽറ്റി ബോക്സിന്റെ എഡ്ജിൽ വെച്ച് ലൂണ തൊടുത്ത ഷോട്ട് ഒരു മഴവില്ല് പോലെ ചെന്നൈയിൻ വലയിലെത്തിക്കുകയും ചെയ്തു.ഈ ടീമിന് ലൂണ എത്രമാത്രം വിലപ്പെട്ടവനാണെന്ന് ഒരിക്കല്‍കൂടി ഇന്നലത്തെ മത്സരത്തിൽ തെളിയിക്കപ്പെട്ടു. ആടിയ മിനുട്ടിൽ തന്നെ ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചു വരവിനു ചുക്കാൻ ഇടിച്ചത് അഡ്രിയാൻ ലൂണയാണ്. ഈ സീസണിൽ 17 മത്സരങ്ങളിൽ നാല് ഗോളുകളും ആറു അസിസ്റ്റും ലൂണയുടെ ബൂട്ടിൽ നിന്നും പിറന്നു. കഴിഞ്ഞ സീസണിൽ 23 മത്സരങ്ങളിൽ നിന്നും ആറു ഗോളും ഏഴു അസിസ്റ്റും ലൂണ നേടിയിരുന്നു.
സീസൺ തുടങ്ങുന്നതിന് മുന്നേ ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്താണ് ആഗ്രഹിച്ചത് അത് ഉറുഗ്വേൻ മജീഷ്യൻ ഓരോ മത്സരത്തിൽ പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പലപ്പോഴും ലൂണക്ക് സഹ താരങ്ങളിൽ നിന്നും വേണ്ട പിന്തുണ ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കാൻ സാധിക്കും.കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് എന്നാണ് ഉറുഗ്വേൻ താരത്തെ വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം ഈ സീസണിൽ കിരീടത്തിലെത്തിക്കുക എന്ന വലിയ ലക്ഷ്യവുമായാണ് ഇറങ്ങിയിരിക്കുന്നത്. ലൂണയെ മുൻനിർത്തിയാണ് പരിശീലകൻ ഇവാൻ ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ ഒരുക്കാറുള്ളത്.
താരത്തിന്റെ കളി മെനയാനുള്ള കഴിവും ,കളിയുടെ വേഗത നിയ്രന്തിച് സഹ താരങ്ങൾക്ക് കൂടുതൽ സ്പേസ് നൽകാനും സാധിക്കും. ഗോളവസരങ്ങൾ ഒരുക്കന്നതോടൊപ്പം ലോങ്ങ് റേഞ്ച് ഗോൾ നേടാനുള്ള കഴിവും ലിറ്റിൽ മജിഷ്യനെ വ്യത്യസ്തനാക്കുന്നു. മിഡ്ഫീൽഡിന്റെ ഹൃദയഭാഗത്ത് ഗോളുകൾക്കും അസിസ്റ്റുകൾക്കും പുറമെ ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ആട്രിബ്യൂട്ടുകളും ലൂണ മത്സരത്തിലേക്ക് കൊണ്ട് വരാൻ സാധിക്കാറുണ്ട്. അശ്രാന്തമായി പരിശ്രമിക്കുക സ്വയം പ്രകടിപ്പിക്കുക, അതിൽ റിസ്ക് എടുക്കുക എന്നതാണ് ലൂണയുടെ കളി ശൈലി.
Magician #AdrianLuna with a stunning goal 🪄💛
— Indian Super League (@IndSuperLeague) February 7, 2023
Follow all the action on @StarSportsIndia, @DisneyPlusHS and @OfficialJioTV#KBFCCFC #HeroISL #LetsFootball #KeralaBlasters | @KeralaBlasters pic.twitter.com/RZAlXsEq6J
എല്ലായ്‌പ്പോഴും ഊർജ്വസലതയോടെ കളംനിറഞ്ഞ് ഓടുന്ന ലൂണ ടാക്ലിങ്ങിലും പന്ത് തിരിച്ചെടുക്കുന്നതിലും ഉന്നത നിലവാരം പുലർത്തി.ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകുന്ന ലൂണ വുകോമാനോവിച്ചിന്റെ ടീമിന്റെ ആത്മാവ് തന്നെയാണ് .എതിർപ്പിനെ അടിച്ചമർത്താനും പ്രതിരോധത്തെ സഹായിക്കാനും മടിയില്ലാത്ത തളരാത്ത പോരാളിയാണ് ലൂണ.പന്ത് കാൽക്കീഴിലാക്കി എപ്പോഴും തന്റെ മുന്നിൽ ഒരു കളിക്കാരനെ കണ്ടെത്താൻ ലൂണ ശ്രമിക്കുന്നു.പിച്ചിലെ ഏറ്റവും മികച്ച ടെക്നീഷ്യൻ, ഏറ്റവും കഠിനാധ്വാനി എല്ലാം ബ്ലാസ്റ്റേഴ്സിന് ലൂണയായിരുന്നു.
ലൂണയെ പിന്തുടരുക എന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിറവേറ്റിയത്. മത്സരത്തിന്റെ അവസാനമാകുമ്പോൾ ലൂണയുടെ ജേഴ്‌സി നനഞ്ഞൊഴുകുന്നത് കാണാൻ സാധിക്കും. വിജയത്തെയും പരാജയത്തെയും എല്ലാം ഒരു പുഞ്ചിരികൊണ്ട് നേരിടുന്ന താരമാണ് ലൂണ.വുകോമാനോവിച്ചിന്റെ തത്ത്വചിന്തയുടെ തികഞ്ഞ പ്രതിനിധിയാണ് ലൂണ.സ്‌കോർ ചെയ്യാനും അസിസ്റ്റ് ചെയ്യാനുള്ള ലൂണയുടെ കഴിവിനൊപ്പം, ടീമിന് പന്ത് ഇല്ലാത്തപ്പോൾ പ്രസ് ചെയ്ത് പ്രതിരോധിക്കാനുള്ള സന്നദ്ധതയും താരത്തിനെ ഏതൊരു ടീമിനും വിലപ്പെട്ട സമ്പത്താക്കി മാറ്റുന്നു.ജീവൻ പോയാലും ഒരു ഗോൾ അവസരത്തിനു വേണ്ടി എപ്പോഴും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.
A stellar performance in midfield earned #AdrianLuna the Hero of the match in #KBFCCFC ⭐#HeroISL #LetsFootball #KeralaBlasters pic.twitter.com/fbiok7XZFB
— Indian Super League (@IndSuperLeague) February 8, 2023
അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കുന്ന അദ്ദേഹം മുന്നിൽനിൽക്കുന്ന സ്ട്രൈക്കർക്ക് ഏതുവിധേനയും പന്ത് എത്തിച്ചു കൊടുക്കുവാൻ സദാ സന്നദ്ധനാണ്.പ്രധാന സ്ട്രൈക്കറിന് പിന്നിലായി ക്രിയേറ്റീവ് റോളാണ് ലൂണയ്ക്ക്. പക്ഷെ ലൂണ എന്തും ചെയ്യും. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിർമുന്നേറ്റം തടയാനും ലൂണ തയ്യാറാണ്. പന്ത് റിക്കവർ ചെയ്യാനായി പലതവണ ലൂണ പിന്നിലേക്കിറങ്ങിവന്നു. എതിരാളികളെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിന്റെ സഹതാരങ്ങളെ സഹായിക്കാൻ ലൂണ ഒടിയെത്തി.