ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് പലപ്പോഴും കളിക്കാരുടെയും പരിശീലകരുടെയും ആരാധകരുടെയും കടുത്ത വിമർശനത്തിന് വിധേയമായിട്ടുണ്ട്. VAR-നുള്ള കോളുകൾക്ക് AIFF ഇതുവരെ ഉത്തരം നൽകിയിട്ടില്ല. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേഓഫിൽ ഫ്രീകിക്കിലെ വിവാദ ഗോളിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വാക്കൗട്ട് നടത്തിയപ്പോൾ VAR ലീഗിൽ കൊണ്ട് വരും എന്ന് പ്രതീക്ഷിച്ചു.
ഇന്നലെ രാത്രി മുംബൈ ഫുട്‌ബോൾ അരീനയിൽ മുംബൈ സിറ്റി എഫ്‌സിയോട് 1-2ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും റഫറി വിവാദത്തിൽ അകപ്പെട്ടു. ഇരുടീമുകളും തമ്മിലുള്ള തീവ്രമായ ഏറ്റുമുട്ടലായിരുന്നു ഇന്നലെ കാണാൻ സാധിച്ചത്.ആദ്യ പകുതിയിൽ കേരള ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നും ജോർജ് പെരേര ഡയസ് മുംബൈയുടെ ആദ്യ ഗോൾ നേടി.രണ്ടാം പകുതിയിൽ സന്ദീപ് സിംഗ് നൽകിയ ക്രോസിൽ ഡാനിഷ് ഫാറൂഖ് ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഗോൾ കീപ്പർ സച്ചിൻ സുരേഷും ഡിഫൻഡർ പ്രീതം കോട്ടാലും തമ്മിലുള്ള ആശയകുഴപ്പം മുതലെടുത്ത ലാലെങ്‌മാവിയ റാൾട്ടെ 66-ാം മിനിറ്റിൽ മുംബൈക്ക് ലീഡ് നൽകി.
സമനില ഗോളിനായി കേരള ബ്ലാസ്റ്റേഴ്‌സ് കഠിനമായി ശ്രമിച്ചപ്പോൾ മുംബൈ സിറ്റി ഫൈനൽ വിസിലിനായി കളിക്കുകയും ചെയ്തതോടെ മൈതാനത്ത് കാര്യങ്ങൾ ചൂടുപിടിക്കാൻ തുടങ്ങി.പകരക്കാരായ കെബിഎഫ്‌സിയുടെ സന്ദീപ് സിംഗും മുംബൈയുടെ ഗുർകിരത് സിംഗും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത് , ഇരുവർക്കും മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.അതിനു ശേഷം ക്വാമെ പെപ്രയെ മുംബൈ താരം ഫൗൾ ചെയ്യുകയും ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച് മെഹ്താബ് സിങ്ങിനെതീരെ തിരിയുകയും ചെയ്തു.
Kalesh b/w Mumbai City FC and Kerala Blasters FC during ISL match pic.twitter.com/WCpjfp92Sp
— Ghar Ke Kalesh (@gharkekalesh) October 8, 2023
മുംബൈയിലെ യോൽ വാൻ നീഫും കേരളത്തിന്റെ പ്രബീർ ദാസും നേർക്ക് നേർ ഏറ്റുമുട്ടുകയും ചെയ്തു.വാൻ നീഫും ഡ്രിൻസിച്ചും ചുവപ്പ് കാർഡും ദാസിന് മഞ്ഞയും റഫറി നൽകി. എന്നാൽ പ്രബീർ ദാസിന്റെ കഴുത്ത് പിടിച്ച് ഞെരുക്കിയ മുംബൈ താരം റോസ്റ്റിൻ ഗ്രിഫിത്ത്സ്നെതിരെ റഫറി തൊട്ട് മുന്നിൽ ഉണ്ടായിട്ടും അദ്ദേഹം കണ്ട ഭാവം നടിച്ചില്ല.റഫറി ഗ്രിഫിത്തിനെതിരെ നടപടികൾ ഒന്നും എടുത്തിരുന്നില്ല.
ഇത് കേരള താരങ്ങളുടെ രോഷാകുലരായ പ്രതിഷേധത്തിന് കാരണമായി. ദാസ് കരയുകയും സഹപ്രവർത്തകർ അവനെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നാടകീയ രംഗങ്ങൾ പിന്നീട് നടന്നു.പിന്നീട് എക്‌സിൽ ഒരു പോസ്റ്റിൽ തന്റെ അമ്മ അപമാനിക്കപ്പെട്ടുവെന്നും അതിനാലാണ് താൻ വികാരാധീനനായതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Don’t know why everyone is getting so worked up! This guy was going round trying to fight everyone and I thought he might just need a cuddle https://t.co/B1Z3efUGmv
— Rostyn Griffiths (@rostyn8) October 8, 2023
📸| Prabir Das upset after Referee takes no action against Rostyn Griffiths for Neck choking. #KeralaBlasters #KBFC #MCFC pic.twitter.com/nE4SATR6o9
— Indian Football Index (@xIndianFootball) October 8, 2023
സമയം പാഴാക്കുന്നുവെന്ന് ആരോപിച്ച് മാച്ച് ഒഫീഷ്യലുകളോടും മുംബൈ സിറ്റി താരങ്ങളോടും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിച്ചു.KBFC സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് “സമയം പാഴാക്കുന്ന ചാമ്പ്യന്മാർ” എന്ന് പോസ്റ്റുചെയ്തു.ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ ഗ്രിഫിത്‌സിനെതിരെ എഐഎഫ്എഫ് എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്ന് കണ്ടറിയണം. നേരത്തെ ടൂർണമെന്റിൽ, കൊച്ചിയിൽ നടന്ന ഐഎസ്‌എൽ ഉദ്ഘാടന മത്സരത്തിൽ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ ബെംഗളൂരു എഫ്‌സിയുടെ റയാൻ വില്യംസിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഐഎഫ്‌എഫിന് ഔദ്യോഗിക പരാതി നൽകിയിരുന്നു.
— Prabir Das (@ImPrabirDas) October 8, 2023