ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ എഫ് സി ഗോവയ്ക്കെതിരെയാണ് ഇന്ന് മത്സരം കളിക്കുന്നത്. ഞായറാഴ്ച രാത്രി 7 30ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ മത്സരം അരങ്ങേറുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ടു വരുന്ന കേരള ബ്ലാസ്റ്റേഴ്സ് വിജയവഴി തേടിയാണ് എഫ്സി ഗോവയ്ക്ക് എതിരായ മത്സരത്തിനെ സമീപിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് അതിനു മുൻപുള്ള മത്സരങ്ങളിലും പരാജയമാണ് രുചിച്ചത്. ടീമിലെ സൂപ്പർ താരങ്ങളുടെ പരിക്കുകൾ വേട്ടയാടുന്നതിനിടയിലും വിജയം തേടിയാണ് ഇവൻ ആശാനും സംഘവും പൊരുതുന്നത്.
ഈ നേരവും നമ്മൾ മറികടക്കും ഒരുമിച്ച് ⏳
— Kerala Blasters FC (@KeralaBlasters) February 23, 2024
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnvjll#KBFCFCG #KBFC #KeralaBlasters pic.twitter.com/1g1yCApjxG
എന്തായാലും എഫ്സി ഗോവക്കെതിരായ മത്സരത്തിൽ വളരെയധികം വിജയപ്രതീക്ഷകളുമായി കളിക്കളത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാൻ കൊച്ചി സ്റ്റേഡിയത്തിലേക്ക് എത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഹോം സ്റ്റേഡിയത്തിൽ വിജയ വിരുന്നൊരുക്കുവാൻ ഇവാനും ടീമിനും കഴിയുമെന്നാണ് പ്രതീക്ഷകൾ. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ 15 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അഞ്ചാം സ്ഥാനത്താണ്.
Be in the stands with the Yellow Army! 💛
— Kerala Blasters FC (@KeralaBlasters) February 24, 2024
Book your tickets now for #KBFCFCG 🎟️ https://t.co/qofjo5Ex4o#KBFC #KeralaBlasters pic.twitter.com/B9c8oNF0JK
അതേസമയം 14 മത്സരങ്ങളിൽ നിന്നും 28. സ്വന്തമാക്കിയ എഫ് സി ഗോവയാണ് ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ നാലാം സ്ഥാനത്തുള്ള ടീം. അല്പം മത്സരങ്ങൾക്ക് മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിലെ ടോപ്പ് സ്ഥാനങ്ങളിലുണ്ടായിരുന്ന ടീമുകളാണ് എഫ് സി ഗോവയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും. എന്തായാലും കരുത്തരായ ടീമുകൾ നേർക്കുനേരെത്തുമ്പോൾ ആവേശം ഉയർത്തുന്ന മികച്ച മത്സരമാണ് ഐഎസ്എൽ ആരാധകർ പ്രതീക്ഷിക്കുന്നത്. എഫ്സി ഗോവയുമായി നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ മത്സരം ജിയോ സിനിമ, സ്പോർട്സ് 18 എന്നിവയിലൂടെ കാണാനാവും.