ആരാധകരെ ആവേശത്തിലാക്കി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം വിദേശ സൈനിംഗ് പൂര്‍ത്തിയാക്കി. ബോസ്നിയന്‍ പ്രതിരോധ താരം ഇനസ് സിപോവികിനെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത് . .ആറരയടിക്കാരനായ സിപോവിക് ആയിരിക്കും ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ നയിക്കുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിയുടെ താരമായിരുന്നു സിപോവിക്. കഴിഞ്ഞ സീസണില്‍ 18 മത്സരങ്ങളില്‍ ചെന്നൈയിന് എഫ്സിക്ക് വേണ്ടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സിപോവിക് കളിച്ചു.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന ആദ്യ ബോസ്നിയന്‍ താരം കൂടിയാവും സിപോവിക്.
ഉറൂഗ്വന്‍ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണക്ക് പിന്നാലെയാണ് സിപോവിക് കേരള ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്. ഇളകിയാടുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലേക്ക് ബോസ്നിയൻ താരത്തിന്റെ വരവ് ഗുണം ചെയ്യും എന്നാണ് കണക്കു കൂട്ടുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച പരിചയമുള്ള ഒരു താരത്തിനെ തന്നെയാണ് കേരളബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രതിരോധത്തിന്റെ കോട്ട കെട്ടുവാൻ എത്തിക്കുന്നത് എന്നത് ആരാധകർക്ക് വളരെയധികം ആത്മവിശ്വാസം പകരുന്ന ഘടകങ്ങളിലൊന്നാണ്.ഇന്ത്യൻ സൂപ്പർ ലീഗുമായി ഇനി കളിച്ചു പരിചരിക്കാനുള്ള കാലതാമസം അദ്ദേഹത്തിന് ആവിശ്യമില്ല. ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് കഴിഞ്ഞ ഒരു മികച്ച പ്രതിരോധ ഭടൻ കൂടെയുള്ളപ്പോൾ ഇനി ബ്ലാസ്റ്റേഴ്സിന്റെ മുൻ നിരക്ക് സമ്മർദം ഇല്ലാതെ എതിരാളികളുടെ കോട്ടകൊത്തളങ്ങൾ വിറപ്പിക്കുവാൻ കഴിയും.
Midnight on T̶h̶u̶r̶s̶d̶a̶y̶ ANY DAY.
— K e r a l a B l a s t e r s F C (@KeralaBlasters) July 30, 2021
We just changed the game. 💥#SwagathamEnes #YennumYellow pic.twitter.com/j2caHGLudk
കഴിഞ്ഞ സീസണിൽ വിദേശ ഡിഫെൻഡർമാരെ കൊണ്ട് വന്നെങ്കിലും ആരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.അത്കൊണ്ട് തന്നെയാണ് കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന വിദേശ ഡിഫെൻഡറെയെല്ലാം ഒഴിവാക്കി പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ആദ്യ പടിയാണ് ബോസ്നിയൻ താരത്തിന്റെ സൈനിങ്. പുതിയ പരിശീലകന് കീഴിൽ പുതിയ സീസണിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമം.പ്രീ സീസണ് തയാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിൽ വരും ദിവസങ്ങളിൽ കൂടുതൽ വിദേശ താരങ്ങൾ എത്തുമെന്നുറപ്പാണ്.