ഫിഫ ബെസ്റ്റിൽ വോട്ട് നൽകിയ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ വോട്ടുകൾ ആർക്കൊക്കെ?
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടെ പരിക്ക് ബാധിച്ച സൂപ്പർതാരമായ അഡ്രിയാൻ ലൂണക്ക് പകരമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യൂറോപ്പിൽ നിന്നുമൊരു കിടിലൻ താരത്തിനെ സ്വന്തമാക്കിയത്. യൂറോപ്പിലെ ലിത്വനിയൻ നാഷണൽ ടീമിന്റെ നായകനായ ഫെഡർ സെർനിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
2012 മുതൽ തന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം നിലവിലും ഈ യൂറോപ്പിൻ നാഷണൽ ടീമിന്റെ നായകനാണ്. കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെ സീസൺ അവസാനം വരെയുള്ള കരാറിലാണ് സ്വന്തമാക്കിയിട്ടുള്ളത്. സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷമായിരിക്കും ഫെഡർ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുക.
അതേസമയം കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഫിഫ ദി ബെസ്റ്റ് അവാർഡുകളിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരമായി അർജന്റീനയുടെ ലിയോ മെസ്സിയെയാണ് തിരഞ്ഞെടുത്തത്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ സൂപ്പർതാരമായ എർലിംഗ് ഹാലണ്ടിന്റെ കടുത്ത വെല്ലുവിളിയെ മറികടന്നു കൊണ്ടാണ് ലിയോ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം നേടുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ താരമായ ഫെഡർ സെർനിച്ചിനും ഫിഫ ദി ബെസ്റ്റിന് വേണ്ടി വോട്ട് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. തന്റെ മൂന്ന് വോട്ടുകളിൽ ആദ്യവോട്ട് നൽകി ഏറ്റവും മികച്ച താരം ഏർലിംഗ് ഹാലൻഡ് ആണെന്ന് ഫെഡർ വ്യക്തമാക്കി. രണ്ടാമത്തെ വോട്ട് ഡി ബ്രൂയ്നെക്ക് നൽകിയ ഫെഡർ മൂന്നാം വോട്ട് ലിയോ മെസ്സിക്ക് നൽകി. യുവേഫ ചാമ്പ്യൻസ് ലീഗും, പ്രീമിയർ ലീഗ് കിരീടം തുടങ്ങി വമ്പൻ നേട്ടങ്ങൾ നേടിയ സിറ്റി താരങ്ങൾക്കാണ് ഫെഡറിന്റെ ആദ്യ രണ്ട് വോട്ടുകൾ.
🚨 Official: Fedor Černych's votes for the "FIFA THE BEST" award:
— KBFC XTRA (@kbfcxtra) January 16, 2024
1. Erling Haaland
2. Kevin De Bruyne
3. Lionel Messi#KBFC