റഫറിമാർ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോൾ ,അർഹിച്ച പെനൽറ്റി പോലും ലഭിച്ചില്ല |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില വഴങ്ങി.ആദ്യ പകുതിയില്‍ നെസ്റ്റര്‍ റോജറിന്റെ (12-ാം മിനിറ്റ്) ഗോളില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെ രണ്ടാം പകുതിയില്‍ ഡാനിഷ് ഫാറൂഖിന്റെ (49-ാം മിനിറ്റ്) ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തളയ്ക്കുകയായിരുന്നു.

ഗോള്‍ എന്ന് ഉറച്ച രണ്ടു ശ്രമങ്ങള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചതിന്റെ നിര്‍ഭാഗ്യമാണ് ബ്ലാസ്‌റ്റേഴ്‌സിന് അര്‍ഹിച്ച വിജയം തടഞ്ഞത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയത്. ആദ്യ 20 മിനിറ്റു പിന്നിട്ടപ്പോള്‍ ഒന്നിലേറെ ഗോളവസരങ്ങള്‍ പോസ്റ്റില്‍ തട്ടി ബ്ലാസ്റ്റേഴ്‌സിനു നഷ്ടപ്പെട്ടു. മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് അർഹിക്കുന്ന പെനാൽറ്റി റഫറി നിഷേധിച്ചത് വലിയ തിരിച്ചടിയാണ് നൽകിയത്.

മത്സരം അര മണിക്കൂറോളം പിന്നിട്ടപ്പോഴായിരുന്നു സംഭവം. പന്തുമായി പെപ്ര ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റം തടുക്കാൻ നോർത്ത്ഈസ്റ്റ് പ്രതിരോധതാരം ശ്രമിച്ചു. അതിനിടയിൽ പെപ്രയുടെ ജേഴ്‌സിയിൽ പിടിച്ചു വലിച്ച് താരത്തെ വീഴ്ത്തുകയും ചെയ്‌തു. റഫറിയുടെ തൊട്ടടുത്ത് വെച്ചാണ് സംഭവം നടന്നതെങ്കിലും അദ്ദേഹം പെനാൽറ്റി അനുവദിച്ചില്ല.ബ്ലാസ്റ്റേഴ്സിനെതിരെ റഫറിയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇത്തരത്തിലുള്ള പ്രതികൂലമായ തീരുമാനങ്ങൾ എടുക്കുന്നത് ആദ്യമായല്ല.

നിരവധിതവണയാണ് റഫറിമാരുടെ അബദ്ധങ്ങൾ കൊണ്ട് ബ്ലാസ്റ്റേഴ്സിന് അർഹിച്ച ഗോളുകളും വിജയങ്ങളും നഷ്ടമാവാറുള്ളത്.മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിലും റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി എടുക്കേണ്ട പല തീരുമാനങ്ങളും അനുവദിക്കാതിരുന്നിരുന്നു. പ്രബീർ ദാസിനെ വിലക്കിയ എഐഎഫ്എഫ് നടപടിക്കെതിരെ ആരാധകർ വലിയ വിമര്ശനം ഉന്നയിക്കുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്സിന് പരമാവധി പണി കൊടുക്കാൻ വേണ്ടിയുള്ള തീരുമാനങ്ങൾ മാത്രമാണ് ലീഗിലെ റഫറിമാർ സ്വീകരിക്കുന്നതെന്നും, ക്ലബ്ബിനെ തകർക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണിതെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

Rate this post
Kerala Blasters