വി പി സുഹൈറിനെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടരുകയാണ്. പുതിയ റിപ്പോർട്ട് പ്രകാരം സുഹൈറിനെ വാങ്ങാനായി രണ്ട് താരങ്ങളെയും ഒപ്പം ട്രാൻസ്ഫർ തുകയും കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന് വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
വി. പി. സുഹൈറിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഏറ്റവും ഒടുവിലായി മുന്നോട്ടു വച്ചിരിക്കുന്നത് മലയാളി വിംഗര്‍ കെ. പ്രശാന്ത്, മണിപ്പുര്‍ സ്വദേശിയായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിംഗ് എന്നിവര്‍ക്കൊപ്പം ട്രാന്‍സ്ഫര്‍ ഫീസും നല്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തയ്യാറാണ് . സുഹൈറിനെ എന്തുവിലകൊടുത്തും കൂടെക്കൂട്ടാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതിയെന്നാണ് സൂചന
ഗിവ്സൻ സിങ്ങിനെ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന് ഓഫർ ചെയ്തതായി നേരത്തേയും റിപ്പോർട്ടുകൾ വന്നിരുന്നു. . ഈ സാഹചര്യത്തിൽ പുതിയ നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടാകുമെന്നത് ഉറപ്പാണ്.2020 – 2021 സീസണില്‍ ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി നാല് മത്സരങ്ങളില്‍ മാത്രം കളിക്കാനുള്ള അവസരമേ ഗിവ്‌സണിനു ലഭിച്ചുള്ളൂ. കൂടുതല്‍ അവസരം ലഭിക്കണമെങ്കില്‍ പുതിയ ക്ലബ് അന്വേഷിക്കണം എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗിവ്‌സണിനെ അറിയിച്ചിരിക്കുന്നത്.ഗോളടിക്കാനും ഗോളടിപ്പിക്കാനും മികവുറ്റ വിംഗര്‍ ആണ് കെ. പ്രശാന്ത് എന്നതാണ് ശ്രദ്ധേയം. 2021 – 2022 ഐ എസ് എല്‍ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും പ്രശാന്തിന്റെ പേരിലുണ്ട്. ഐ എസ് എല്ലില്‍ ആകെ 61 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
📌3 for 1‼️
— 𝙕𝙞𝙡𝙡𝙞𝙯 𝙎𝙥𝙤𝙧𝙩𝙨 𝙖𝙣𝙙 𝙂𝙖𝙢𝙚𝙨 (@zillizsng) June 11, 2022
The transfer market is getting hotter as KBFC have reportedly offered Prasanth and Givson singh +transfer fee to Northeast United FC inorder to acquire the services of V P Suhair.
The highlanders are yet to respond to the offer.#ZilliZ #KBFC #ISL #YennumYellow pic.twitter.com/b3naEChAUn
ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. നോർത്ത് ഈസ്റ്റിന് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് അത് ഗംഭീര സീസൺ ആയിരുന്നു. സുഹൈർ കഴിഞ്ഞ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തിയിരുന്നു.
Who benefits most if Suhair for Givson + Prasanth + Additional fee deal happens? 🇮🇳🤔 #SFtbl pic.twitter.com/AgLcrP3JQ5
— Sevens Football 🏳️🌈 (@sevensftbl) June 12, 2022