ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെന്നൈയിൻ എഫ് സിയെ പരാജയപ്പെടുത്തിയിരുന്നു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ ജയം സ്വന്തമാക്കിയത്.
മത്സരത്തിലെ രണ്ടാം മിനിറ്റിൽ എൽ ഖയാത്തിയുടെ ഗോളിൽ ചെന്നൈ മുന്നിലെത്തി. മുൻ തൂക്കം നേടിയെടുത്തെങ്കിലും ബ്ലാസ്റ്റേഴ്സിന് മേൽ ആധിപത്യം പുലർത്താൻ ചെന്നൈക്ക് സാധിച്ചില്ല. മത്സരത്തിലെ 38 മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ തകർപ്പൻ ലോങ്ങ് റേഞ്ചറിലൂടെ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടി. മത്സരത്തിലെ 64ാം മിനിറ്റിൽ ലൂണയുടെ അസിസ്റ്റിൽ മലയാളി താരം കെ പി രാഹുലും വലകുലുക്കിയതോടെ ബ്ലാസ്റ്റേഴ്‌സ് വിജയം കൈക്കലാക്കി. ഈ വിജയത്തോടെ പ്ലെ ഓഫിലേക്ക് കൂടുതൽ എടുത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
നിലവിൽ 17 മത്സരങ്ങളിൽ നിന്നും 31 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.ലീഗിലെ അവശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു പോയിന്റുകൾ സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ സെമിഫൈനൽ ഉറപ്പിക്കാം. ഈ സീസൺ മുതൽ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് സെമിഫൈനൽ പ്രവേശനം ലഭിക്കുക. നാല് മുതൽ 6 വരെയുള്ള സ്ഥാനക്കാർ പരസ്പരം മത്സരിച്ച് അതിൽ വിജയിക്കുന്നവർ ആണ് അടുത്ത രണ്ട് സ്ഥാനത്തേക്ക് യോഗ്യത നേടുക.ഒരു ഹോം മത്സരവും രണ്ടു എവേ മത്സരവും കളിക്കാനുണ്ട്.
7️⃣ – The most number of wins at home for @KeralaBlasters in a single #HeroISL season! 👏#KBFCCFC #LetsFootball #KeralaBlasters pic.twitter.com/qZif5dgGoi
— Indian Super League (@IndSuperLeague) February 7, 2023
ബംഗളുരു ,എ ടികെ , ഹൈദരാബാദ് എന്നിവരാണ് എതിരാളികൾ. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു മത്സരം വിജയിക്കുകയോ അല്ലെങ്കിൽ മൂന്നു മത്സരങ്ങളിൽ സമനില നേടുകയോ ചെയ്താൽ മത. എവേ മത്സരങ്ങളിലെ മോശം ഫോമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വലക്കുന്ന കാര്യം. 26 ആം തീയതി ഹൈദെരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം.
മഞ്ഞത്തിരമാലകൾ അലയടിച്ച നിമിഷം 🪄⚽️#KBFCCFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/ggkdttWEKi
— Kerala Blasters FC (@KeralaBlasters) February 8, 2023